ഉച്ച ഭക്ഷണത്തിന് ശേഷമുള്ള ആദ്യപീരീഡ് കഴിച്ചുകൂട്ടുക എന്നത് അന്നുമിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ശ്രമകരമാണ്. പിന്‍ബെഞ്ചുകാര്‍ ടീച്ചറുടെ കണ്ണില്‍പ്പെടാതെ സൗകര്യംപോലെ മയങ്ങുമ്പോള്‍ മുന്നില്‍ ഇരിക്കുന്നവര്‍ക്ക് കണ്ണടഞ്ഞുപോകാതിരിക്കാന് കഷ്ടപ്പെടേണ്ടി വരും.
READ ALSO: പിതാവിന്റെ ആത്മഹത്യക്ക് പിന്നാലെ കര്ഷകന് ജീവനൊടുക്കി
ഉച്ചഭക്ഷണത്തിനു ശേഷമുള്ള അലസത ഒഴിവാക്കുന്നതിനും കുട്ടികളെ ഉത്സാഹഭരിതരാക്കുന്നതിനും ഒരു അധ്യാപനരീതി ആവിഷ്കരിച്ചിരിക്കുകയാണ് ഒഡീഷയില്‍ നിന്നുള്ള ഒരു അധ്യാപകന്. എല്ലാ അധ്യാപകര്‍ക്കും മാതൃകയാക്കാവുന്നതാണ് ഇദ്ദേഹത്തിന്റെ ഈ രീതി.
ക്ലാസ് മുറിയിലുടനീളം ചുവട്് വച്ച് നടന്ന് പാഠഭാഗം പാടി പഠിപ്പിക്കുക എന്നതാണ് പ്രഫുല്ല കുമാര്‍ പതി എന്ന ഈ അധ്യാപകന്റെ രീതി. തന്നോടൊപ്പം ചുവട് വച്ച് പാടുന്ന കുട്ടികളുടെ അലസത കളഞ്ഞ് ഊര്‍ജസ്വലരാക്കുകയാണ് അദ്ദേഹം ഈ വഴിയിലൂടെ.
READ ALSO: “സാർ ഒരു സെൽഫി”, പ്രധാനമന്ത്രിയോട് പായൽ, ശ്രീകൃഷ്ണ ക്ഷേത്രാങ്കണം പിന്നീട് സാക്ഷിയായത്
ഒഡീഷിലെ കോരാപുട്ട് ജില്ലയിലെ ഒരു യുപി സ്കൂളിലെ പ്രഥമ അധ്യാപകനായ പ്രഫുല്ല കുമാറിന്റെ രീതി ഇഷ്ടപ്പെട്ട കുട്ടികള്‍ അദ്ദേഹത്തെ ഡാന്‍സിംഗ് സാര്‍ എന്നാണ് വിളിക്കുന്നത്. 56 കാരനായ ഈ അധ്യാപകന് 2008 മുതല്‍ തനതായ ഈ അധ്യാപന ശൈലി ഉപയോഗിക്കുന്നുണ്ട്. പഠിക്കേണ്ട പാഠങ്ങളെല്ലാം രസകരമായ പാട്ടുകളാക്കി ക്ലാസിന് മുമ്പതന്നെ വിദ്യാര്‍ത്ഥികളെ താന്‍ പരിശീലിപ്പിക്കുമെന്ന് പ്രഫുല്ലകുമാര്‍ പറയുന്നു. ഉച്ചഭക്ഷണം കഴിച്ച് ഉറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ വിദ്യാര്‍ത്ഥികളെ ശാരീരികമായി സജീവമായി നിലനിര്‍ത്താനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്തായാലും ഈ അധ്യാപനരീതിക്ക് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അവരുടെ രക്ഷിതാക്കളും കയ്യടിച്ചുകഴിഞ്ഞു.
https://www.facebook.com/prafullakumar.pathi/videos/1140852282768358/
Post Your Comments