തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. എന്തിനെയും അന്ധമായി എതിര്‍ക്കുക എന്നത് കാലഹരണപ്പെട്ട നിലപാടാണെന്നും രാജഗോപാല്‍ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കണമെന്നിരിക്കെ പാലായില്‍ മാത്രം തിരഞ്ഞെടുപ്പ് നടത്താനുള്ള തീരമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം തരൂരിന്റെ പരാമര്‍ശം പാര്‍ട്ടിയില്‍ വന്‍ വിവാദത്തിന് വഴിതെളിച്ചു.
‘ആര് പറഞ്ഞാലും നരേന്ദ്ര മോദിയുടെ ദുഷ് ചെയ്തികള്‍ മറച്ചുവയ്ക്കാനാകില്ലെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം രംഗത്തെത്തിയത്. മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണം. എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള നമ്മുടെ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂ എന്നായിരുന്നു തരൂരിന്റെ പ്രസ്താവന. മോദിയെ നിശിതമായി എതിര്‍ത്ത തരൂര്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് അറിയില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
READ ALSO; ഓണപരീക്ഷ :പ്ലസ് വണ്‍ ചോദ്യപേപ്പർ ചോർന്നു ; ഗുരുതര വീഴ്ച
ടി.എന്‍ പ്രതാപന്‍ എം.പി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. ശശി തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ മോദി സ്തുതിക്കെതിരെ നടപടി ആവശ്യപ്പെടുന്നതാണ് പ്രതാപന്റെ കത്ത്. മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോയി സ്തുതിക്കാമെന്നും കോണ്‍ഗ്രസിന്റെ ചെലവില്‍ വേണ്ടെന്നുമായിരുന്നു കെ. മുരളീധരന്റെ പ്രതികരണം.
READ ALSO: കരുത്തും, ഊർജ്ജസ്വലതയും അതുപോലെ തന്നെ, ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർ ഈ താരമാണ്; വീഡിയോ വൈറൽ
Post Your Comments