Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Festivals

വിനായക ചതുർത്ഥി നാളിൽ ചെയ്യേണ്ട പ്രധാന പൂജയെ കുറിച്ച് അറിഞ്ഞിരിക്കുക

ഗണപതിയുടെ പിറന്നാളാണ് ഇന്ത്യയില്‍ വിനായക ചതുര്‍ത്ഥിയായി ആഘോഷിക്കപ്പെടുന്നത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുര്‍ത്ഥി. ഗണപതി എന്നാല്‍ ബുദ്ധിയുടെയും ജ്ഞാനത്തിന്‍റെയും അധീശന്‍ എന്നു അർത്ഥമാക്കുന്നു. ഗ എന്നാല്‍ ബുദ്ധി, ണ എന്നാല്‍ ജ്ഞാനം, പതി എന്നാല്‍ അധിപന്‍ എന്നും വിശേഷിപ്പിക്കാവുന്നതാണ്.

Also read : ഗണേശ ചതുര്‍ത്ഥിയ്ക്ക് തയ്യാറാക്കാം പുളിയോഗെരെ

പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് നടക്കാറുള്ളത്. ഗണപതി വിഗ്രഹങ്ങള്‍ അനുഷ്ടാനങ്ങളോടെ പ്രതിഷ്ഠിച്ച് പൂജിക്കുന്നതാണ് ഇതിൽ പ്രധാനം. താമരയും കറുകപ്പുല്ലും ഉപയോഗിച്ചുള്ള പൂജയും ഉപയോഗിച്ച് പൂജ ചെയ്യുകയും,ഗണപതിക്ക് സമര്‍പ്പിക്കുകയും ചെയ്യും. മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ദിവസങ്ങളില്‍ പൂജ ചെയ്ത വിഗ്രഹം ഘോഷയാത്രകളോടെ വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ പൂർണമാകുന്നു. ഇതിൽ വിനായക ചതുര്‍ത്ഥി നാളില്‍ ആര്‍ക്കും ചെയ്യാൻ സാധിക്കുന്ന പ്രധാന പൂജകളിൽ ഒന്നായ ചതുര്‍ത്ഥി പൂജ ചെയ്യുന്നതെങ്ങനെ എന്നാണ് ചുവടെ പറയുന്നത്.

Also read : ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം: ചില ജ്യോതിഷ വിചാരങ്ങൾ

ആദ്യം കുളിച്ച് ശുദ്ധിയായി ശുഭ്രവസ്ത്രങ്ങള്‍ ധരിക്കുക. പൂജ ചെയ്യുന്ന സ്ഥലം വൃത്തിയാക്കിയ ശേഷം ശുദ്ധജലം തളിക്കുക. ഗണപതിയുടെ ചെറിയ വിഗ്രഹമോ പടമോ പ്രതിഷ്ഠിക്കുകയും, പൂജ ചെയ്യാനുള്ള പുഷ്പങ്ങള്‍, ചന്ദനത്തിരി, ശുദ്ധജലം തുടങ്ങിയ ദ്രവ്യങ്ങളും കരുതി വയ്ക്കുകയും ചെയ്യണം. വെറ്റില വൃത്തിയാക്കി ഒരു പരന്ന താലത്തില്‍ ഗണപതി വിഗ്രഹത്തിനു മുമ്പായി വയ്ക്കുക. ശേഷം മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ കുഴച്ച് മാവ് ആക്കി ഗണപതിയെ സങ്കല്‍പ്പിച്ച് അറിയാവുന്ന രീതിയില്‍ അതുകൊണ്ട് രൂപമുണ്ടാക്കിയ ശേഷം അതിനു മുകളില്‍ കുങ്കുമാര്‍ച്ചന നടത്തുകയും പൂക്കള്‍ വച്ച് അലങ്കരിക്കുകയും ചെയ്യുക.

shortlink

Post Your Comments


Back to top button