ന്യൂ ഡൽഹി : പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനത്തിനെതിരെ ബിഎസ്പി നേതാവ് മായാവതി രംഗത്ത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം ബിജെപിക്കും ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനും പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള അവസരമൊരുക്കിയെന്നു മായാവതി വിമർശിച്ചു. കശ്മീരില്‍ സ്ഥിതി ശാന്തമാകുന്നതുവരെ പ്രതിപക്ഷം കാത്തിരിക്കണം. സര്‍ക്കാറിന് എന്തെങ്കിലും ചെയ്യാന്‍ അവസരം നല്‍കണമെന്നും അവർ പറഞ്ഞു. നേരത്തെ നേരത്തെ ആര്‍ട്ടിക്കിള്‍ 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു അനുകൂല നിലപാടുമായി മായാവതി രംഗത്തെത്തിയിരുന്നു.
Also read : ജമ്മു കശ്മീർ വിഷയം : നിർണായക തീരുമാനങ്ങളിലേക്കെന്ന മുന്നറിയിപ്പുമായി ഇമ്രാൻ ഖാൻ
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കെ സി വേണുഗോപാല്‍, ആര്‍ ജെ ഡി നേതാവ് മനോജ് ഝാ, സിപിഎം നേതാവ് സീതാറാം യെച്ചൂരി എന്നിവരടക്കം ഒൻപത് പ്രതിപക്ഷ നേതാക്കളാണ് ശ്രീനഗറില്‍ എത്തിയത്. ഇവരെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ തടയുകയും പിന്നീട് തിരിച്ചയക്കുകയുമായിരുന്നു
Post Your Comments