പ്രളയബാധിതര്‍ക്കായി കേരളം ഒരു മനസോടെ കൈകോര്‍ക്കുകയാണ്. കുടുക്കകളില്‍ ശേഖരിച്ച സമ്പാദ്യം നല്‍കിയും, ബൈക്ക് വിറ്റും, ചിത്സയ്ക്കായി സ്വരൂപിച്ച പണം നല്‍കിയും ഓരോരുത്തരും മാതൃകയാവുകയാണ്. ഇപ്പോഴിതാ രണ്ട് കാതിലെയും കമ്മലുകളും മുഖ്യമന്ത്രിക്ക് ഊരി നല്‍കി സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുകയാണ് ലിയാന തേജസ് എന്ന പെണ്‍കുട്ടി.
READ ALSO: പ്രധാന മന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ആലുവ സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ലിയാന . കുടുക്കയിലെ സമ്പാദ്യം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് കമ്മലുകള്‍ മുഖ്യമന്ത്രിക്ക് ഊരി നല്‍കിയത്. എന്നാല്‍ പ്രളയബാധിതര്‍ക്ക് തന്റെ രണ്ട് കമ്മലുകള്‍ മതിയാവോ എന്ന് ലിയാനയ്ക്ക് അറിയില്ല. സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തങ്കച്ചന്റെയും നേഴ്സായ സിനിമോളുടെയും മകളാണ് കുട്ടി.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ദുരിതാശ്വാസ നിധി സമാഹരിക്കുന്ന ദിവസങ്ങളാണിത്. ഓരോ ദിവസവും വ്യത്യസ്തങ്ങളായ അനുഭവം ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി കുട്ടികൾ എത്തുമ്പോൾ.
അത്തരത്തിൽ മനസിൽ തട്ടിയ ഒരു അനുഭവം ഇന്ന് കൊച്ചിയിൽ വച്ചുണ്ടായി. സഖാവ് എം എം ലോറൻസിന്റെ നവതി ആദര പരിപാടികൾക്കു ശേഷം മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ഒരു കൊച്ചു മിടുക്കി കാറിനടുത്തേക്ക് ഓടി വന്നത്. തന്റെ സമ്പാദ്യ കുടുക്കയിലെ പണം ദുരിതാശ്വാസ നിധിയിലേക്ക് ഏൽപ്പിക്കാനായിരുന്നു ആ കുട്ടി അത്ര നേരവും കാത്തിരുന്നത്. യാത്ര പറയാൻ തുടങ്ങിയപ്പോഴാണ് അവൾ എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത്. ‘ദാ ഇതും കൂടി ‘ എന്ന് പറഞ്ഞ് രണ്ടു കാതിലെ കമ്മലും ആ മിടുക്കി ഊരി നൽകി. ലിയാന തേജസ് എന്ന നാലാം ക്ലാസുകാരിയാണ് മനുഷ്യ സ്നേഹത്തിന്റെ വലിയ മാതൃക നമുക്ക് കാട്ടിത്തന്നത്.
ആലുവ സെന്റ് ഫ്രാൻസിസ് ഹൈസ്‌കൂൾ വിദ്യാർഥിനിയാണ് ലിയാന. സിനിമാ പ്രൊഡക്‌ഷൻ കൺട്രോളർ തങ്കച്ചന്റെയും നേഴ്സായ സിനിമോളുടെയും മകളാണെന്ന് പിന്നീട് മനസിലാക്കി. ലിയാനയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ലിയാനയെപ്പോലെ കുറേ കുട്ടികൾ മാതൃകയാകുന്നത് ഓരോ ദിവസത്തേയും അനുഭവമാണ്. നമ്മുടെ കുട്ടികളാണ് നവകേരളത്തിന്റെ സമ്പത്ത്.
https://www.facebook.com/PinarayiVijayan/photos/a.969029933188837/2459602714131544/?type=3&__xts__%5B0%5D=68.ARCgNC82f5P4UB-R8rN-TEDBwjiexAuOZGK76y-Iodqk3MVEUzaVoTlAHZOLFegdlnKSc40si49yKw8si-b76-EQp5CzbggdGw-GyRdxK5brFyka7820NxPnew9hllygRxC9fqs1LZgtCzPR2uZbAjWpXC5E1TGOeemOWfxLR0NvX5Q85Xo0ec_LWHM0wVaGSOSmyYw5ZeDRvyH87PzoI7FrOYJ5OBFFWz8FSF84iiIprSrbF1bX8s-wc6k_zPqTxjp0e5tXNyd8mZEreQnql5vmdWsoGsObSaXEaHEafMCuAYBLd-GFubR17qYmPXDDS5sHJA9dXHfq4Y1X8wrOo0vWCg&__tn__=-R
Post Your Comments