KeralaLatest News

പി കെ ശശിയെ തിരിച്ചെടുക്കണമെന്ന് നിർദേശവുമായി സിപിഎം ജില്ലാ കമ്മിറ്റി

പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഷൊർണൂർ എംഎൽഎ പി കെ ശശിയെ തിരിച്ചെടുക്കണമെന്ന് നിർദേശം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന പാലക്കാട് ജില്ലാ കമ്മിറ്റി യോഗമാണ് ഇക്കാര്യം ശുപാർശ ചെയ്തത്.

Also read : ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാടിൽ മാറ്റമില്ല, പാർട്ടി ഇനി ചെയ്യാൻ പോകുന്നത് മന്ത്രി ഇപി ജയരാജൻ വ്യക്തമാക്കുന്നു

സസ്പെൻഷൻ സമയത്തു പി കെ ശശി നല്ല പ്രവർത്തനം കാഴ്ചവച്ചെന്ന് ‍ഭൂരിഭാഗം ജില്ലാ കമ്മിറ്റി അംഗങ്ങളും പറഞ്ഞുവെന്നാണ് റിപ്പോർട്ട്. അടുത്ത സംസ്ഥാന കമ്മിറ്റയിൽ പി കെ ശശിയെ തിരിച്ചെടുക്കുന്നതിനെ കുറിച്ച് തീരുമാനിക്കും. 2018 നവംബർ 26-നാണ് ജില്ലാ സെക്രട്ടേറിയേറ്റ് അം​ഗമായ ശശിയെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button