കൊല്ലം : വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കുന്നു. ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ ഉത്സവകാലം പ്രമാണിച്ച് കര്‍ശന പരിശോധന നടത്തും. ജില്ലാ സപ്ലൈ ഓഫീസര്‍ ആര്.അനില്‍രാജ്, സിവില്‍ സപ്ലൈസ്, റവന്യൂ, ഭക്ഷ്യസുരക്ഷ, അളവുതൂക്കം, പൊതുജനാരോഗ്യം എന്നീ വകുപ്പുകളിലെ താലൂക്കുതല തലവന്മാര് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകളായിരിക്കും പരിശോധന നടത്തുക.
Read Also : ഹിന്ദു ദൈവങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തയാള്‍ പിടിയില്‍
ഹോട്ടലുകള്‍, ബേക്കറികള്‍, പഴം പച്ചക്കറി പലചരക്ക് കടകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, പെട്രോള്‍ പമ്പുകള്‍, പാചകവാതക ഏജന്‍സികള്‍ തുടങ്ങി സാധാരണ ജനജീവിതവുമായി ബന്ധപ്പെടുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും മിന്നല്‍പ്പരിശോധന നടത്തും.
വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, ഭക്ഷ്യയോഗ്യമല്ലാത്തതും കാലഹരണപ്പെട്ടതുമായ മത്സ്യം അടക്കമുള്ള ഭക്ഷണസാധനങ്ങള്‍ വില്‍ക്കുക, അളവിലും തൂക്കത്തിലും വെട്ടിപ്പ് നടത്തുക, അമിതവില ഈടാക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ പിഴയും പ്രോസിക്യൂഷനും ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. t
Post Your Comments