തിരുവനന്തപുരം : സംസ്ഥാനത്ത് 66% സ്ഥലങ്ങളിലും പ്രകൃതി ദുരന്ത സാധ്യത.. ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ദുരന്തനിവാരണ അതോറിറ്റി.
സംസ്ഥാനത്തെ ആകെ വിസ്തൃതിയുടെ ഏകദേശം 66 ശതമാനം പ്രദേശങ്ങളും പ്രകൃതി ദുരന്തസാധ്യതയുള്ള ഇടങ്ങളെന്ന് സംസ്ഥാന റവന്യൂവകുപ്പ്- ദുരന്തനിവാരണ വിഭാഗത്തിന്റെ വിലയിരുത്തല്‍. നഷ്ടപരിഹാരവും മറ്റും നല്‍കുന്നതിനായി 1038 വില്ലേജുകളെ പ്രകൃതിദുരന്ത ബാധിതമായി പ്രഖ്യാപിച്ച് സംസ്ഥാന ദുരുന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് ഈ നിഗമനം. പ്രകൃതിദുരന്ത സാധ്യതയുള്ള വില്ലേജുകളുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടയില്‍ 4 ശതമാനം വര്‍ധനവുണ്ടെന്നും ഈ കണക്കുകളില്‍ നിന്നു വ്യക്തമാകും
2018 ലെ പ്രളയ കാലത്ത് സംസ്ഥാനത്തെ 981 വില്ലേജുകളെയാണ് ദുരന്തബാധിതമായി പ്രഖ്യാപിച്ചിരുന്നത്. ഈ വര്‍ഷം ദുരന്തബാധിതമായി പ്രഖ്യാപിക്കപ്പെട്ട വില്ലേജുകളുടെ എണ്ണം 1038 ആയി ഉയര്‍ന്നു. പുതിയ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ ആകെ വിസ്തൃതിയായ 38863 ചതുരശ്ര കിലോമീറ്ററില്‍ ഏകദേശം 22000 ചതുരശ്ര കിലോമീറ്ററും ദുരന്തസാധ്യതയുള്ള ഇടങ്ങളായി മാറും.
Read Also : പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനം; കാരണം ഇതാണ്
തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലെ വില്ലേജുകളാണ് ദുരന്തസാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അധികമഴ, പ്രളയം, ഉരുള്‍പൊട്ടല്‍ എന്നിവ മൂലം സ്വത്തിനെയും സാധാരണ ജീവിതത്തെയും ബാധിക്കുകയും നാശനഷ്ടങ്ങള്‍ നേരിടുകയും ചെയ്ത വില്ലേജുകളാണ് ഇവയെന്ന് ഉത്തരവില്‍ പറഞ്ഞു.
Post Your Comments