ബംഗാൾ: പശ്ചിമ ബംഗാളിൽ ബി ജെ പി യുടെ വളർച്ചയെ തടയാനെന്നോണം പുതിയ ഫോർമുല അവതരിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. ബംഗാൾ കോൺഗ്രസ് നേതാക്കളുടെ നിർദേശം സോണിയ ഗാന്ധി അംഗീകരിച്ചു.
സിപിഐഎം ഉൾപ്പെടെയുള്ള ഇടത് മുന്നണിയുമായി ഉടൻ ചർച്ച തുടങ്ങുമെന്ന് പിസിസി അധ്യക്ഷൻ സുമൻ മിത്ര വ്യക്തമാക്കി. വെള്ളിയാഴ്ച സോണിയ ഗാന്ധിയുമായി ബംഗാൾ പിസിസി പ്രസിഡന്റ് സുമൻ മിത്ര കൂടിക്കാഴ്ച നടത്തിയിരുന്നു.
ALSO READ: ഭൂമി കറങ്ങുന്നത് ഭൂമിയിൽ നിന്ന് തന്നെ കാണാം; ദൃശ്യങ്ങൾ വൈറലാകുന്നു
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതിനൊപ്പം മത്സരിക്കാനാണ് തീരുമാനം.
ഇതനുസരിച്ച് കലിഗഞ്ച്, ഖരഗ്പുർ സീറ്റുകളിൽ കോൺഗ്രസും കരിംപുർ സീറ്റിൽ ഇടതുപക്ഷ സ്ഥാനാർഥിയും മത്സരിക്കും. മൂന്നു സീറ്റിലും പരസ്പരം സഹകരിക്കാനാണ് നിലവിലെ ധാരണ.
Post Your Comments