Latest NewsKerala

ഭീകരരുടെ സാന്നിധ്യം; തമിഴ്‌നാട്ടിലെ നഗരങ്ങളിൽ കനത്ത ജാഗ്രത, കേരളത്തിലും തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: ശ്രീലങ്കയിൽ നിന്നു തമിഴ്നാട്ടിലേക്ക് 6 ലഷ്കറെ തയിബ ഭീകരർ എത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലെ നഗരങ്ങളിൽ കനത്ത ജാഗ്രത. കേരളത്തിലും തിരച്ചിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിൽ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read also: ഭീകരരെ സഹായിച്ചെന്ന സംശയം : ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേർ തമിഴ്നാട്ടിൽ പിടിയിൽ

തമിഴ്നാട്ടിലേക്കു വിവിധ ആവശ്യങ്ങൾക്കു പോകുന്നവർ കൃത്യമായ തിരിച്ചറിയൽ രേഖകൾ കരുതണമെന്നു പൊലീസ് നിർദേശം നൽകി. മേട്ടുപ്പാളയത്ത് തമിഴ്നാട് കമാൻഡോ സേനാംഗങ്ങൾ മാർച്ച് പാസ്റ്റ് നടത്തി.കേരളത്തിൽ ചിലർ പൊലീസ് നിരീക്ഷണത്തിലാണ്. പ്രധാന ആരാധനാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button