ദക്ഷിണ റെയില്‍വേയില്‍ തൊഴിലവസരം. ലെവല്‍ വണ്‍ വിഭാഗത്തിലെ ട്രാക്ക് മാന്‍, ഹെല്‍പ്പര്‍ (ട്രാക്ക് മെഷീന്‍), ഹെല്‍പ്പര്‍ (ടെലി), ഹെല്‍പ്പര്‍ (സിഗ്‌നല്‍), പോയിന്റ്സ് മാന്‍-ബി (എസ്.സി. പി), ഹെല്‍പ്പര്‍ (സി.ആന്‍ഡ് . ഡബ്ല്യു), ഹെല്‍പ്പര്‍/ ഡീസല്‍ മെക്കാനിക്കല്‍, ഹെല്‍പ്പര്‍/ ഡീസല്‍ ഇലക്ട്രിക്കല്‍, ഹെല്‍പ്പര്‍/ ടി.ആര്‍.ഡി എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് വിമുക്ത ഭടന്മാർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.
Also read : ഇന്ത്യൻ നേവിയിൽ ഈ തസ്‌തികയിൽ ഒഴിവ് : അപേക്ഷ ക്ഷണിച്ചു
റെയില്‍വേ റിക്രൂട്ട്മെന്റ് സെല്‍ വഴിയാണ് തിരഞ്ഞെടുപ്പ്. പൂര്‍ത്തിയാക്കിയ സൈനികസേവനത്തിന്റെ കാലാവധി അടിസ്ഥാനപ്പെടുത്തി പാനല്‍ തയ്യാറാക്കിയുള്ള കരാര്‍ നിയമനമാണ്. നിര്‍ദിഷ്ടതീയതിയില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം രേഖാപരിശോധനയ്ക്ക് എത്തണം. 2393 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://rrcmas.in/
അവസാന തീയതി : സെപ്റ്റംബര്‍ 12
Post Your Comments