ബാസൽ : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞ് പി വി സിന്ധു. കലാശപ്പോരിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് പി വി സിന്ധു ചരിത്രം കുറിച്ചത്. ലോക കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഇനി പി വി സിന്ധുവിന് സ്വന്തം. മൂന്നാം സീഡായ ജാപ്പനീസ് താരത്തിനെതിരെ അഞ്ചാം സീഡായ സിന്ധു മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. സ്കോർ : 21-7, 21-7
തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് സിന്ധുവിന് ആദ്യ കിരീടം നേടാനായത്. 2017ൽ മുന്‍പ് മാരത്തോണ്‍ ഫൈനലില്‍ ഒകുഹാരയോട് പരാജയപ്പെട്ടതിന്റെ പകരം വീട്ടലാണ് ഇന്ന് കാണാൻ സാധിച്ചത്.
Sindhu World Champion! ??#TOPSAthlete @Pvsindhu1 creates #history at the World #Badminton C’ships.??
??She beat Japan’s @nozomi_o11 21-7, 21-7 in the women’s singles final in a rematch of the 2017 final.✅
Congratulations!???@KirenRijiju @RijijuOffice #KheloIndia pic.twitter.com/bjsjiD7MGW
— SAI Media (@Media_SAI) August 25, 2019
2018-ല്‍ സ്പെയിനിന്റെ കരോളിന മരിനോടുമായിരുന്നു തോല്‍വി. ഇക്കഴിഞ്ഞ ഇൻഡോനേഷ്യന്‍ ഓപ്പൺ ഫൈനലിലും തോല്‍വിയായിരുന്നു സിന്ധുവിനെ കാത്തിരുന്നത്. പ്രധാന ടൂര്‍ണമെന്റുകളുടെ ഫൈനലിലെത്തുമെങ്കിലും കലാശപ്പോരിൽ വീണുപോകുന്നുവെന്ന വിമര്‍ശനങ്ങളെ തകർത്തെറിയാനും ഇന്നത്തെ കിരീടനേട്ടത്തിലൂടെ സിന്ധുവിന് സാധിച്ചു.
Also read : ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് സെമി : വെങ്കല മെഡലുമായി മടങ്ങി സായ് പ്രണീത്
Post Your Comments