എറണാകുളം: സഭാഭൂമിയിടപാട് കേസിൽ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം കനക്കുന്നു. അങ്കമാലി രൂപതയിലെ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ എതിര്‍ക്കുന്ന വിശ്വാസി വിഭാഗം ഇന്ന് സിനഡ് നടക്കുന്ന കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് പ്രാര്‍ത്ഥനാ റാലി നടത്തും. സഭാഭൂമിയിടപാട് കേസുകളില്‍ ഒന്നില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവും ഇവര്‍ ആയുധമാക്കും. എന്നാല്‍ സിനഡിനെ സമ്മര്‍ദ്ദത്തിലാക്കി തീരുമാനങ്ങള്‍ എടുക്കാനാവില്ലെന്ന് വ്യക്തമാക്കി ജോര്‍ജ്ജ് ആലഞ്ചേരിയെ പിന്തുണയ്ക്കുന്ന വിശ്വാസികളും രംഗത്തുണ്ട്.
ALSO READ: ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കും; മുഖ്യമന്ത്രി
നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലി ഉച്ചയ്ക്ക് മൂന്നിനാണ് നടത്തുന്നത്. തങ്ങള്‍ മുന്നോട്ട് വച്ചിട്ടുള്ള ആവശ്യങ്ങള്‍ സിനഡ് അംഗീകരിക്കുംവരെ സമര പരിപാടികള്‍ തുടരുമെന്നാണ് അല്‍മായ മുന്നേറ്റം അറിയിച്ചിട്ടുള്ളത്.
ALSO READ: തോക്കു ചൂണ്ടി ദോശ അകത്താക്കി, കിടു കിടാ വിറച്ച് തട്ടുകടക്കാരൻ; യുവാവിന് പറ്റിയ അമളി
പാലക്കാട് ബിഷപ്പ് ജേക്കബ് മാനത്തോടത്തിനെ അതിരൂപതയുടെ ഭരണ ചുമതല ഏല്‍പ്പിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് അല്‍മായ മുന്നേറ്റമെന്ന കൂട്ടായ്മയും ഇവരെ പിന്തുണയ്ക്കുന്ന വൈദികരും ഉന്നയിച്ചിട്ടുള്ളത്.
Post Your Comments