ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് പിന്നാലെ, കൃഷ്ണനായി വേഷമിട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വൈഷ്ണവ കെ. സുനില്‍ എന്ന പെണ്‍കുട്ടിയാണ് കണ്ണന്റെ വേഷമണിഞ്ഞത് മനോഹരമായി ചുവട് വച്ചത്. ഓമനത്തമുള്ള ചിരിയുമായി കുസൃതി കണ്ണനായുള്ള പകര്‍ന്നാട്ടം മലയാളിയുടെ മനം കവര്‍ന്നു എന്ന് തന്നെ പറയാം. അത്ര വേഗത്തിലാണ് ഈ പെണ്‍കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും പലരുടെയും വാട്സപ്പ് ഫേസ്ബുക്ക് സ്റ്റാറ്റസുകളായി മാറിയത്.
അതേസമയം, ഈ ദൃശ്യങ്ങള്‍ ഈ വര്‍ഷത്തെ അല്ലെന്നാണ് വൈഷ്ണവ പറയുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആഘോഷത്തിനിടയിലുള്ള വീഡിയോ ആണത്. വീഡിയോ ഇത്രയും വൈറലാകുമെന്ന് കരുതിയില്ല. ആളുകള്‍ എന്ന ശ്രദ്ധിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. മൂന്ന് വര്‍ഷമായി കൃഷ്ണവേഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്‍ ചുവട് വയ്ക്കുന്നുണ്ട്. കൃഷ്ണ ഭക്തയാണെന്നും വൈഷ്ണവ പറയുന്നു.
ഗുരുവായൂര്‍ സ്വദേശിയാണ് വൈഷ്ണവ.
https://www.youtube.com/watch?v=4r29WrG6JbY
Post Your Comments