KeralaLatest News

പുണ്യ ക്ഷേത്രമായ ശബരിമലയും, ബിന്ദു അമ്മിണിയുടെ വെല്ലുവിളിയും; ആയിരം സ്ത്രീകളുമായി തീരുമാനിച്ചുറപ്പിച്ച ചില കാര്യങ്ങൾ പുറത്ത്

കൊച്ചി: പുണ്യ ക്ഷേത്രമായ ശബരിമലയിൽ വീണ്ടും പ്രവേശിക്കുമെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ഭീഷണി മുഴക്കി. സ്ത്രീകൾ കയറണമെന്ന് തീരുമാനിച്ചാൽ കയറിയിരിക്കുമെന്നും, ഒന്നല്ല ആയിരം സ്ത്രീകളെ ശബരിമലയിൽ കയറ്റുമെന്നും ബിന്ദു അമ്മിണി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.

ALSO READ: കെവിന്‍ വധക്കേസ്; ശിക്ഷാവിധിയില്‍ വാദം കേള്‍ക്കുന്നതിനിടെ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കോടതി

ആരെതിർത്താലും ശബരിമല സന്ദർശനം ആവർത്തിച്ചുകൊണ്ടിരിക്കുമെന്നും അവർ കുറിപ്പിൽ വ്യക്തമാക്കി. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ മുൻ കൈ എടുക്കില്ലെന്ന സിപിഎം പ്രസ്താവന വന്നതിനു പിന്നാലെയാണ് ബിന്ദു അമ്മിണി വീണ്ടും യുവതികൾ പ്രവേശിക്കുമെന്ന നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത് .

സിപിഎമ്മിനെ വെള്ളപൂശുന്ന പ്രസ്താവനകളും ഫെയ്സ്ബുക്ക് പോസ്റ്റിൽ ചേർത്തിട്ടുണ്ട് . ശബരിമല കയറാതെ തിരികെ പോകില്ല എന്ന് ബോധ്യപ്പെടുകയും കയറ്റിയില്ലെങ്കിൽ കോടതി അലക്ഷ്യം ആവുമെന്നുള്ളതു കൊണ്ടുമാണ് സർക്കാർ സംരക്ഷണം നൽകിയതെന്നും , സി.പി.എം പാർട്ടിയിലെ ആരും തന്നെ സഹായം വാഗ്ദാനം ചെയ്തിട്ടില്ലെന്നുമാണ് ബിന്ദു അമ്മിണി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത് .

ALSO READ: കഴിഞ്ഞ പ്രളയം പോലെ ഇപ്പോഴത്തെ മണ്ണിടിച്ചിലും മനുഷ്യനിര്‍മ്മിതം തന്നെ : ഇ.ശ്രീധരന്‍

എന്നാൽ ഹൈക്കോടതിയിൽ പത്തനംതിട്ട എസ്പി നൽകിയ സത്യവാങ്മൂലത്തിൽ പോലും ബിന്ദുവും കനക ദുര്‍ഗയും ശബരിമലയില്‍ എത്തിയത് സര്‍ക്കാരിന്റെ അറിവോടെയാണെന്നുള്ളതിന്റെ സൂചനയുണ്ടായിരുന്നു . കനകദുര്‍ഗ്ഗയ്ക്കും ബിന്ദുവിനും പമ്പയില്‍നിന്നു സന്നിധാനത്തേക്കു നാല് പോലീസുകാര്‍ സുരക്ഷ നല്‍കിയെന്നും സിവില്‍ വേഷത്തിലാണ് യുവതികളെ സന്നിധാനത്തേക്ക് അനുഗമിച്ചതെന്നും പത്തനംതിട്ട എസ് പി നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു . വിഐപി ഗേറ്റിലൂടെയാണ് യുവതികളെ ശ്രീകോവിലിലേക്ക് കൊണ്ടുപോയതെന്നും പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button