ലണ്ടന്‍: പ്രീമിയര്‍ ലീഗിൽ ലിവര്‍പൂളും ആഴ്‌സനലും ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് കളത്തിലിറങ്ങും. ലീഗിലെ വമ്പന്മാർ കളത്തിലിറങ്ങുമ്പോൾ ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ALSO READ: ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡ് ഇനി യുഎഇയിലും
എല്ലാടീമിന്റേയും മൂന്നാമത്തെ മത്സരമാണിന്ന്. നിലവില്‍ പോയിന്റ് നിലയില്‍ ലിവര്‍പൂളും ആഴ്‌സണലും തുല്യനിലയിലാണ്.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 4 പോയിന്റോടെ നാലാം സ്ഥാനത്താണ്. ലിവര്‍പൂളും ആഴ്‌സണലും ഏറ്റുമുട്ടുമ്പോള്‍ മറ്റ് മത്സരങ്ങളില്‍ ചെല്‍സി നോര്‍വിച്ചിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെ നേരിടും.
ആഴ്‌സണലിനെ സംബന്ധിച്ച് 2004ന് ശേഷം ലീഗിലെ ആദ്യ 3 മത്സരവും ജയിക്കാനുള്ള അവസരമാണ് ഇന്നത്തേത്. ലിവര്‍പൂളിന്റെ 29 വര്‍ഷത്തെ ചരിത്രത്തില്‍ തോല്‍വി അറിയാതെ നില്‍ക്കുന്ന 2 വര്‍ഷവും 123 ദിവസവും എന്ന പ്രത്യേകതയും ഇന്നുണ്ട്.
Post Your Comments