![pocso case](/wp-content/uploads/2018/06/rape20case.png)
മലപ്പുറം: അദ്ധ്യാപകൻ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. മലപ്പുറം പുത്തൂർ പള്ളിക്കലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്കൂളിലെ താൽക്കാലിക അധ്യാപകനായ മസൂദ് ആണ് അഞ്ചാം ക്ലാസിൽ പഠിപ്പിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറം ലോകമറിഞ്ഞതോടെ ഇയാൾ ഒളിവിലാണ്. തേഞ്ഞിപ്പാലം പോലീസ് കേസെടുത്തു.
Also read : നീന്തല്‍ കുളത്തില്‍ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം
കുറച്ചുനാൾ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ രക്ഷിതാക്കൾ ഒരു സ്കാനിംഗ് സെന്ററില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗർഭിണിയെന്ന് വ്യക്തമായത്. സ്കാനിംഗ് സെന്ററില്‍ നിന്നും വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് പ്രതിക്കെതിരെ പോക്സോ വകുപ്പും ഐപിസി 376 പ്രകാരം ബലാൽസംഗക്കുറ്റവും ചുമത്തി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. തേഞ്ഞിപ്പലം സിഐയുടെ നേതൃത്വത്തിലുള്ള സംഘം മസൂദിന്റെ വീട്ടിലെത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല.
Also read : വീട്ടുകാരെ പറ്റിക്കാൻ വേണ്ടിയുള്ള കളി കാര്യമായി; ആത്മഹത്യാ നാടകം അവതരിപ്പിച്ച യുവാവ് മരിച്ചു
തന്റെ ബന്ധുവായ മറ്റൊരു അധ്യാപകന്റെ വീട്ടിൽ എത്തിയപ്പോഴാണ് മസൂദ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മസൂദിനായി അന്വേഷണം ഊർജിതമാക്കിയതായി തേഞ്ഞിപ്പലം ഡിവൈഎസ്പി അറിയിച്ചു. അതേസമയം പോലീസ് കേസെടുത്ത ശേഷമാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നാണ് സ്കൂളിലെ പ്രധാന അധ്യാപകൻ പറഞ്ഞത്.
Post Your Comments