തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസില്‍ സഞ്ചരിക്കുന്നതിനിടെ സ്ത്രീകളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ് പിടിയിൽ. വയനാട് പാപ്പിലിശ്ശേരി സ്വദേശി വിനൂപാണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍-കൊല്ലം റൂട്ടിലെ കെഎസ്‌ആര്‍ടിസി ബസില്‍ വെച്ചാണ് സംഭവം നടന്നത്. തന്റെ അമ്മയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട ആറ്റിങ്ങള്‍ സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്‌തത്. യാത്രക്കാര്‍ ഇടപെട്ട് യുവാവിന്റെ ഫോൺ പിടിച്ചുവാങ്ങിയപ്പോൾ ബസ് യാത്രക്കാരായ നിരവധി സ്ത്രീകളുടെ വീഡിയോകള്‍ കണ്ടെടുത്തു.
Read also: കെഎസ്‌ആര്‍ടിസി വോള്‍വോ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു
Post Your Comments