മുംബൈ: കോടികളുടെ കള്ളപ്പണം മറഞ്ഞിരുന്ന നിഷ്‌ക്രിയ അക്കൗണ്ടുകളെ കുറിച്ച് വിവരമില്ല. ഈ അക്കൗണ്ടിലൂടെ അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുത്തവരെ കണ്ടെത്താനുള്ള ആദായനികുതിവകുപ്പിന്റെ ശ്രമം പാളുന്നു. ഇത്തരം അക്കൗണ്ടുകളുടെ യഥാര്‍ഥ ഉടമകളെ കണ്ടെത്താനാകുന്നില്ലെന്നതാണ് പ്രതിസന്ധി.
ബാങ്കുദ്യോഗസ്ഥരുടെ സഹായത്തോടെ നിഷ്‌ക്രിയ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നോട്ട് അസാധുവാക്കലിന്റെ സമയത്ത് വന്‍തോതില്‍ പണം മാറിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഇടപാടുകള്‍ കണ്ടെത്തുന്നതിന് 17 ഇന രേഖാപരിശോധനകളാണ് ആദായനികുതി വകുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഭൂരിഭാഗം അക്കൗണ്ടുകളുടെയും ഉടമകളുടെ വിലാസം കണ്ടെത്താനാകുന്നില്ല. രാജ്യം വിട്ടുപോയവരും കൂട്ടത്തിലുണ്ട്.
ഇത്തരം നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ നോട്ടസാധുവാക്കല്‍ സമയത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയുമായി നോട്ടുകള്‍ വന്‍തോതില്‍ നിക്ഷേപിക്കപ്പെട്ടതായാണ് വിവരം. ഇവ പിന്നീട് പല അക്കൗണ്ടുകളിലേക്കായി മാറ്റി പിന്‍വലിച്ചു. കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത ഈ അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്തുക ഏറെ ദുഷ്‌കരമാണെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്.
Post Your Comments