ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്ത് മാതൃകാപരമായി പ്രവര്‍ത്തിച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചു. സംസ്ഥാനം 2018ല്‍ മഹാപ്രളയത്തെ നേരിട്ട സമയത്തായിരുന്നു, കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് എന്ന പേര് മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. കേന്ദ്രഭരണ പ്രദേശമായ ദാദര്‍ ആന്‍ഡ് നാഗര്‍ ഹവേലിയിലെ ജില്ലാ കളക്ടറായിരുന്ന കണ്ണന്‍ ഗോപിനാഥ് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് താന്‍ എന്ന് വെളിപ്പെടുത്താതെ കൊച്ചിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകി, മറ്റുള്ളവര്‍ക്കൊപ്പം ചാക്ക് ചുമന്ന് നടന്നു.
READ ALSO: സീറോ മലബാര്‍ ഭൂമിയിടപാട് : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ കോടതിയുടെ ഇടപെടല്‍
ആ ഐഎഎസ് ഉദ്യോഗസ്ഥനെ മലയാളി അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. സ്വന്തം ബാച്ചുകാരന്‍ ജില്ലാ കലക്ടര്‍ ആയിരിക്കുന്ന ആലപ്പുഴയില്‍ പോയിട്ടു പോലും ആരെന്നു വെളിപ്പെടുത്താതെ തന്നാല്‍ കഴിയുന്ന പോലെ പ്രവര്‍ത്തിച്ച ശേഷമാണ് കണ്ണന്‍ എറണാകുളത്ത് എത്തിയത്. രാജിക്കത്ത് നല്‍കിയെന്നുള്ളത് കണ്ണന്‍ ഗോപിനാഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രാജി അപേക്ഷ ഇതുവരെ സ്വീകരിച്ചിട്ടില്ല.
2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന് രാജിക്കത്ത് നല്‍കിയത്. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും അതിനാല്‍ രാജിവെച്ച് പുറത്തുപോകുകയാണെന്നുമാണ് കണ്ണന്‍ ഗോപിനാഥിന്റെ വിശദീകരണം. കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയായ കണ്ണന്‍ ഗോപിനാഥ് ഇപ്പോള്‍ ദാദര്‍ ആന്‍ഡ് നാഗര്‍ ഹവേലി വൈദ്യുത- പാരമ്പര്യേതര ഊര്‍ജ വകുപ്പില്‍ സെക്രട്ടറിയാണ്.
READ ALSO: ശശി തരൂർ വീണ്ടും മോദി പ്രസ്‌താവനയിൽ ഉറച്ചുതന്നെ
Post Your Comments