Latest NewsKerala

ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം, ഒരുമുറി പൂര്‍ണമായും കത്തി നശിച്ചു

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം. വീടിന്റെ ഒരു മുറി മുഴുവന്‍ കത്തി നശിച്ചു. ശ്രീശാന്തിന്റെ ഇടപ്പള്ളിയിലുള്ള വീടിന് ആണ് തീപിടിച്ചത്. പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. ആളപായം ഇല്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

READ ALSO: പ്രധാനമന്ത്രി യുഎഇയില്‍ എത്തി; നാലുവര്‍ഷത്തിനിടെ ഇത് മൂന്നാം സന്ദര്‍ശനം, ലക്ഷ്യങ്ങള്‍ ഇവയാണ്

ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയും ജോലിക്കാരുമായിരുന്നു സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരെ ഗ്ലാസ് തുറന്ന് പുറത്തെത്തിക്കുകയായിരുന്നു. വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീപിടിച്ചത്. വലിയ രീതിയിലുള്ള തീപ്പിടിത്തമായിരുന്നു ഉണ്ടായതെന്ന് അയല്‍വാസികള്‍ പറയുന്നു. അയല്‍വാസികളാണ് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്.

READ ALSO: കോഴിപ്പോര് മൂത്തു; റിയല്‍ എസ്റ്റേറ്റ് ഉടമയെ വെട്ടിക്കൊന്നു

കഴിഞ്ഞ ദിവസം ശ്രീശാന്തിൻ്റെ വിലക്ക് ബിസിസിഐ വെട്ടിക്കുറച്ചിരുന്നു. ആജീവനാന്ത വിലക്ക് ഏഴു വർഷമായാണ് കുറച്ചത്. 2020 സെപ്തംബറോടെ ശ്രീശാന്തിൻ്റെ വിലക്ക് അവസാനിക്കും. ബിസിസിഐ ഓംബുഡ്സ്മാൻ ഡികെ ജെയിൻ്റെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി.

READ ALSO: കോണ്‍ഗ്രസിലെ മുതിര്‍ന്ന നാല് നേതാക്കള്‍ക്ക് മോദിയെ കുറിച്ച് പറയാനുള്ളത് ഇവയൊക്കെയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button