Latest NewsKerala

യുവാവിനെ കാര്‍ ഇടിച്ച് തെറുപ്പിച്ച് ബോണറ്റില്‍ കയറ്റിയ സംഭവം : ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി: പട്ടാപ്പകല്‍ കൊച്ചി നഗര മധ്യത്തില്‍ യുവാവിനെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുതെറുപ്പിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. പള്ളുരുത്തി സ്വദേശി നഹാസാണ് പിടിയിലായത്. ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.

Read Also :  പട്ടാപ്പകല്‍ യുവാവിനെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറുപ്പിച്ചു : കാറിന്റെ ബോണറ്റിലേയ്ക്ക് വീണ യുവാവിനെ തട്ടി താഴെയിട്ട് കാര്‍ പാഞ്ഞു പോയി : സംഭവം കൊച്ചി നഗരമധ്യത്തില്‍

ഇടപ്പളളി-വൈറ്റില ദേശീയപാതയ്ക്ക് സമാന്തരമായ റോഡിലാണ് സംഭവം. ഇടപ്പള്ളി മരോട്ടിച്ചോടില്‍ നിന്നും പാലാരിവട്ടം ഭാഗത്തേക്ക് സര്‍വ്വീസ് റോഡിലൂടെ വന്ന സ്വിഫ്റ്റ് ഡിസയര്‍ ടാക്സി കാറാണ് കാല്‍നടയാത്രക്കാരനായ നിശാന്തിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബോണറ്റിലേക്ക് വീണ യുവാവുമായി 350 മീറ്ററോളം സഞ്ചരിച്ച കാര്‍, യുവാവിനെ റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതിനിടെ, ടയറുകയറിയും വീഴ്ചയിലും ഗുരുതര പരിക്കുപറ്റിയ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവാവും സുഹൃത്തും കൂടി ഓട്ടോറിക്ഷ ഇറങ്ങി ഭക്ഷണം കഴിക്കാന്‍ നടന്നുപോകവേയാണ് അപകടം. വലതുവശത്ത് കൂടി വന്ന കാര്‍ എന്നെ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിലേക്ക് വീണു. തുടര്‍ന്ന് സഡന്‍ ബ്രേക്കിട്ട് യുവാവിനെ റോഡിലേയ്ക്ക് തട്ടിയിട്ട് കാര്‍ പാഞ്ഞ് പോകുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button