ലണ്ടന്‍: പഴയ നോക്കിയ 3310 മോഡല്‍ ഫോണാണ് ഉടമസ്ഥൻ കെവിനേ ഞെട്ടിച്ചത്. കാറിന്‍റെ ചാവി കാണാതായി തിരയുന്നതിനിടയിലാണ് ലണ്ടന്‍ സ്വദേശി കെവിന്‍റെ കയ്യില്‍ പഴയ നോക്കിയ 3310 മോഡല്‍ ഫോണ്‍ കിട്ടുന്നത്. വര്‍ഷങ്ങളോളം ഉപയോഗിക്കാതെ കിടന്ന ഫോണ്‍ കൗതുകത്തിന് ഓണ്‍ ചെയ്ത് നോക്കിയ കെവിൻ അത്ഭുതപ്പെട്ടു. 70 ശതമാനം ചാർജ് ഫോണിലുണ്ടായിരുന്നു. ഫോണ്‍ ഉപയോഗിക്കാതെയായിട്ട് വർഷങ്ങൾ ആയെന്ന് കെവിന്‍ പറയുന്നു.ഫോണിന്റെ ചാര്‍ജര്‍ പോലും നിലവില്‍ കയ്യിലില്ലെന്നാണ് കെവിന്‍ വ്യക്തമാക്കുന്നത്.
ALSO READ: രാഹുല്‍ ഗാന്ധി കാശ്മീരിലേക്ക്
2000ലാണ് നോക്കിയ 3310 പുറത്തിറങ്ങുന്നത്. ആളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയ മോഡലുകളില്‍ ഉള്‍പ്പെടുന്നതാണ് നോക്കിയ 3310.
ALSO READ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ്; ജാഗ്രതാ നിര്‍ദ്ദേശം
നോക്കിയയുടെ ഏറ്റവും വിജയകരമായ മോഡലും ഇതാണെന്നാണ് അവകാശവാദം. നോക്കിയ വീണ്ടും ഈ മോഡലിന്‍റെ ജനപ്രീതി കണക്കിലെടുത്ത് 3310 പുറത്തിറക്കിയിരുന്നു.
Post Your Comments