Latest NewsIndia

എന്‍ഫോഴ്‌സ്‌മെന്റ് എത്തി; ജെറ്റ് എയര്‍വെയ്സ് കമ്പനി സ്ഥാപകന്റെ വീട്ടിൽ റെയ്‌ഡ്‌

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വെയ്സ് കമ്പനിയുടെ സ്ഥാപകന്‍ നരേഷ് ഗോയലിന്റെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് എത്തി. നരേഷ് ഗോയലിന്റെ വീട്ടിലും, സ്ഥാപനങ്ങളിലുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ്‌ നടത്തിയത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ പരിശോധനകളില്‍ ഫണ്ട് വകമാറ്റല്‍ ഉള്‍പ്പടെയുള്ള ക്രമക്കേടുകള്‍ ജെറ്റ് എയര്‍വെയ്സ് നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ മാര്‍ച്ച് മാസം ഗോയലിനെ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

ALSO READ: ഫ്രാൻസിലെ പ്രവാസി ഇന്ത്യക്കാരെ കോരിത്തരിപ്പിച്ച് മോദിയുടെ പ്രസംഗം

വിദേശ വിനിമയ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. നരേഷ് ഗോയലിന്റെ മുംബൈയിലെയും ഡല്‍ഹിയിലെയും സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടന്നത്.

ALSO READ: തീവ്രവാദികള്‍ ലക്ഷ്യമിടുന്നത് കേരളത്തിലെത്തിയ മോഹൻ ഭാഗവതിനെയോ? പങ്കെടുക്കുന്ന പരിപാടികളില്‍ അതിശക്തമായ സുരക്ഷ, ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലും ജാഗ്രതാനിർദേശം

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് ഏപ്രില്‍ 17 മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ അടിസ്ഥാനത്തില്‍ തെളിവ് ശേഖരണത്തിനായാണ് പരിശോധനകള്‍ നടത്തിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button