Latest NewsKerala

തീവ്രവാദികള്‍ ലക്ഷ്യമിടുന്നത് കേരളത്തിലെത്തിയ മോഹൻ ഭാഗവതിനെയോ? പങ്കെടുക്കുന്ന പരിപാടികളില്‍ അതിശക്തമായ സുരക്ഷ, ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലും ജാഗ്രതാനിർദേശം

തിരുവനന്തപുരം: മലയാളി അടക്കം ഒരു സംഘം തീവ്രവാദികള്‍ തമിഴ്‌നാട്ടില്‍ എത്തിയെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ജാഗ്രതാനിർദേശം. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നു കേരളത്തില്‍ എത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെയാണ് സംഘം ലക്ഷ്യം വെക്കുന്നതെന്നാണ് സൂചന. അതുകൊണ്ടുതന്നെ അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളില്‍ അതിശക്തമായ സുരക്ഷ ഒരുക്കാനാണ് പോലീസിന്റേയും സുരക്ഷസേനയുടേയും നീക്കം. കൂടാതെ ശബരിമല, ഗുരുവായൂര്‍ അടക്കം പ്രമുഖ ക്ഷേത്രങ്ങളേയും ഭീകകര്‍ ലക്ഷ്യമിട്ടേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

Read also: പാലക്കാട് കൂട്ടത്തോടെ നായകൾ വെടിയേറ്റ് ചത്ത നിലയിൽ, ആയുധ പരിശീലനം നടത്തിയത് തീവ്രവാദ സംഘടനകളോ? അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ

ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്‌നാട്ടില്‍ എത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ബസ്സ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിർദേശമുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് ഡിജിപി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button