Latest NewsIndia

ചിദംബരത്തിന് ഇടക്കാല സംരക്ഷണം നല്‍കി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തിന് സുപ്രീം കോടതിയുടെ ഇടക്കാല സംരക്ഷണം. എന്‍ഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റ് തിങ്കളാഴ്ച വരെ ഉണ്ടാകരുതെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ ബഞ്ചിന്റേതാണ് ഉത്തരവ്. മതിയായ തെളിവ് ഉണ്ടെന്നും അറസ്റ്റ് തടയരുതെന്നുമുള്ള എന്‍ഫോഴ്മെന്റ് ഡയറക്ട്രേറ്റിന്റെ വാദം തള്ളിയാണ് ചിദംബരത്തിന് ഇടക്കാല പരിരക്ഷ നല്‍കിയത്.

ALSO READ: തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിന് വഴിവെച്ചത് രാഷ്ട്രീയം നോക്കാതെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി : എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് നേതാവ് പുറത്തുവിട്ട കുറിപ്പ് വൈറലാകുന്നു

അതേസമയം, സിബിഐ അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ള ചിദംബരത്തിന്റെ ഹര്‍ജി 26ന് വീണ്ടും പരിഗണിക്കും. ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പ് അറസ്റ്റ് നടന്നതിനാല്‍ മൗലിക അവകാശ ലംഘനമാണെന്നാണ് ചിദംബരത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചുണ്ടിക്കാണിച്ചത്.

അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ചിദംബരത്തെ വിട്ടു നല്‍കണമെന്ന സിബിഐ വാദം അംഗീകരിച്ച് ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതി അടുത്ത തിങ്കളാഴ്ച വരെ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. അഭിഭാഷകരുമായും കുടുംബാംഗങ്ങളുമായും സംസാരിക്കാനുള്ള അവകാശം പി ചിദംബരത്തിന് ഉണ്ടാകുമെന്നും കോടതി പറഞ്ഞു. ദിവസവും അരമണിക്കൂറാണ് സന്ദര്‍ശന അനുമതി.

ALSO READ: തുഷാറിനെ പോലെയല്ല ഗള്‍ഫിലെ ജയിലുകളില്‍ കിടക്കുന്ന മറ്റുള്ളവര്‍- ഏറ്റവും മഹനീയമായ ദൗത്യമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചിട്ടുള്ളതെന്ന് ഇപി ജയരാജന്‍

ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം സുപ്രീംകോടതി ബുധാഴ്ച നിരസിച്ചിരുന്നു. ബുധനാഴ്ച രാത്രിയോടെ ചിദംബരം അറസ്റ്റിലാവുകയും ചെയ്തിരുന്നു. ചിദംബരത്തെ വ്യാഴാഴ്ച പ്രത്യേക സി.ബി.ഐ. കോടതി നാലുദിവസത്തെ സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button