കൊച്ചി : പ്രളയം മൂലം തകര്‍ന്ന് നിലമ്പൂരിലെ അതിരുവീട്ടി പാലം സേവാഭാരതി പ്രവര്‍ത്തകര്‍ മരത്തടി കൊണ്ട് പുനര്‍നിര്‍മിച്ചപ്പോള്‍ സേവാഭാരതിയുടെ പേര് പറയാതെ മാതൃഭൂമി പത്രം നാട്ടുകാർ നിർമ്മിച്ചു എന്ന് വാർത്ത കൊടുത്തിരുന്നു. ഇതിൽ വലിയ പ്രതിഷേധമാണ് ബിജെപി അനുഭാവികൾ പ്രകടിപ്പിച്ചത്.പ്രദേശവാസികള്‍ക്കായി സേവാഭാരതി പാലം നിര്‍മിച്ചത് സമൂഹ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ മുള കൊണ്ട് നിര്‍മിച്ച പാലമെന്ന രീതിയില്‍ മാതൃഭൂമി വാര്‍ത്ത നല്‍കിയത്. എന്നാൽ തടി കൊണ്ടായിരുന്നു ഈ പാലം നിർമ്മിച്ചത്.
പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് സ്ഥലം സന്ദര്‍ശിക്കാന്‍ നാട്ടുകാര്‍ താത്കാലികമായി പാലം നിര്‍മിച്ചെന്ന വിധത്തിലാണ് ഇവർ വാര്‍ത്ത കൊടുത്തത്.അതേസമയം നിലമ്പൂരിലെ മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തിയ സേവാഭാരതി പ്രവര്‍ത്തകര്‍ മരത്തടി കൊണ്ട് പാലം കെട്ടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സേവാഭാരതിയുടെ അധ്വാനങ്ങളെ ജാതിമത ഭേദമന്യേ നാട്ടുകാര്‍ പ്രശംസിക്കുകയും ചെയ്തിരുന്നു.
ഉരുള്‍ പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് ക്യാമ്പിലേക്ക് മാറിയ കുടുംബങ്ങള്‍ക്ക് വീടുകളിലേക്ക് തിരിച്ചു പോകുന്നതിനായി തകര്‍ന്ന അതിരുവീട്ടിപ്പാലത്തിന് പകരമായാണ് സേവാഭാരതി ഇടപെട്ട് താത്കാലിക പാലം നിര്‍മ്മിച്ചത്. പ്രദേശത്തെ കുടുംബങ്ങളുടെ ആവശ്യം മനസിലാക്കിയതിനെ തുടര്‍ന്നാണ് ഇത്.
കവളപ്പാറക്ക് തെക്ക് വശത്തുള്ള പാതാറില്‍ ഉരുള്‍പ്പൊട്ടലില്‍ വന്ന വന്‍കരിങ്കല്ലുകള്‍ തട്ടി മൊത്തം സ്ലാബുകളും നശിച്ച് പില്ലറുകള്‍ മാത്രമായി ആ പ്രദേശം ഒറ്റപ്പെട്ടു പോയിരുന്നു. 150ലേറെ സേവാഭാരതി പ്രവര്‍ത്തകരുടെ പരിശ്രമഫലമായിട്ടാണ് താത്കാലിക പാലം നിര്‍മിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് അംഗവും നാട്ടുകാരും സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ചു രംഗത്തെത്തിയിരുന്നു. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു.
കോളനിയിലേക്കുള്ള പാലം ഒലിച്ചുപോയിരുന്നതിനാല്‍ അഞ്ച് ദിവസമായി പുറംലോകവുമായി തീര്‍ത്തും ഒറ്റപ്പെട്ട് കിടക്കുകയായിരുന്ന ഇവരെ താത്കാലിക പാലം പണിത് സേവാഭാരതി സംഘം രക്ഷപ്പെടുത്തി മുണ്ടേരി ഗവണ്‍മെന്റ് സ്‌കൂളില്‍ എത്തിക്കുകയായിരുന്നു. എന്തായാലും സോഷ്യൽ മീഡിയയിലെ പ്രതിഷേധത്തെ തുടർന്ന് ഇന്ന് മാതൃഭൂമി വാർത്ത തിരുത്തുകയും പുതിയ തലക്കെട്ടിൽ വാർത്ത നൽകുകയും ചെയ്തു. ഇതും ബിജെപി പ്രവർത്തകർ ആഘോഷിക്കുകയാണ്.
Post Your Comments