കൊളംബോ: ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ ഒരു ഘട്ടത്തിലും പിന്താങ്ങിയിട്ടില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന . അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം .ജമ്മുകശ്മീര്‍ തര്‍ക്കപ്രദേശമാണെന്നാണ് ശ്രീലങ്കയുടെ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നിലപാടെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് മുന്‍പ് പറഞ്ഞിരുന്നു.ഇതിനെയാണ് ഔദ്യോഗികമായി ശ്രീലങ്കന്‍ പ്രസിഡന്റ് തള്ളിയത്.
അന്താരാഷ്ട്രതലത്തില്‍ തന്നെ ജമ്മുകശ്മീര്‍ വിഷയത്തില്‍ 370-ാം വകുപ്പ് നീക്കംചെയ്ത ഭാരതത്തിന്റെ നടപടിക്കെതിരെ പൊതുവികാരമുണ്ടാക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിന് ശ്രീലങ്കയുടെ പ്രസ്താവനയാണ് മറ്റൊരു ആഘാതമായിരിക്കുന്നത്. നിലവില്‍ ചൈനമാത്രമാണ് പാകിസ്ഥാന് പേരിലെങ്കിലും പിന്തുണ അറിയിച്ചിട്ടുള്ളത്, അതിലും ഭാരതത്തിന്റെ നടപടികളെ നേരിട്ട് വിമര്‍ശിക്കാതെ പ്രശ്നങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യണം എന്ന നിലപാടിലാണ് ചൈന.
ശ്രീലങ്കയും ചൈനയും തമ്മിലുള്ള സമീപകാലത്തെ ബന്ധവും ജമ്മുകശ്മീര്‍ വിഷയത്തില്‍ പിന്തുണയ്ക്കായി പാകിസ്ഥാന് ഉപയോഗിച്ചിരുന്നു.
Post Your Comments