KeralaLatest News

‘പഠിച്ച് പഠിച്ച് പഠിച്ച് വലിയ ഒരു ആന പാപ്പാന്‍ ആവണം…’ ഡോക്ടറാകണം എഞ്ചിനീയറാകണം കലക്ടറാകണമെന്നെല്ലാം പറയുന്നവരില്‍ നിന്നും വ്യത്യസ്തനായി ഈ മിടുക്കന്‍

വലുതാകുമ്പോ ആരാകണമെന്ന് എല്ലാ കുട്ടികളോടും ആരെങ്കിലുമൊക്കെ ചോദിച്ച് കാണും. ‘ഡോക്ടറാകണം, എഞ്ചിനിയറാകണം, കലക്ടറാകണം’ എന്നൊക്കെയായിരിക്കും മിക്കവരുടേയും മറുപടിയും. സമൂഹം നിശ്ചയിച്ച അഭിമാനമാര്‍ന്ന തൊഴിലുകളാണ് ഇതെന്ന് അവര്‍ക്ക് അറിയാം. എന്നാല്‍ പഠിച്ച് പഠിച്ച് തനിക്ക് ആന പാപ്പാന്‍ ആകണം എന്ന് ഒരു കുട്ടി മറുപടി പറഞ്ഞപ്പോള്‍ എഴുത്തുകാരനായ സലു അബ്ദുല്‍ കരീമിന് അത് അത്ഭുതമായി. ഫെയ്‌സ്ബുക്കില്‍ അത് ഹൃദ്യമായി തന്നെ അദ്ദേഹം കുറിച്ചു.

READ ALSO: ചിദംബരവും മകനും ലോകത്തെ വിവിധ രാജ്യങ്ങളിൽ സമ്പാദിച്ചു കൂട്ടിയിരിക്കുന്ന സ്വത്തു വിവരങ്ങളുടെ ഒരു ചെറിയ പട്ടികയും ചിത്രങ്ങളും കാണാം

സലു അബ്ദുല്‍ കരീമിന്റെ ഫേസ്ബുക്ക് കുറിപ്പ്

കോട്ടോലുള്ള ഉമ്മയുടെ വീട്ടിലേക്ക് മൂത്ത മാമാടെ മാമി ഹജ്ജിന് പോകുന്നതിന്റെ ഭാഗമായി യാത്രയാക്കുന്നതിന് വേണ്ടിയുള്ള പോക്കിലായിരുന്നു ഞാൻ…. ഉച്ചക്കു തന്നെ ഇറങ്ങുമെന്ന് അറിയിച്ചിരുന്നത് കൊണ്ട് ഇച്ചിരി വൈകിപ്പോയ ഞാൻ പെട്ടെന്നെത്താനുള്ള ധൃതിയിൽ ആക്‌സിലേറ്ററിൽ ഞാന്നു കിടന്നായിരുന്നു വണ്ടി ഓടിച്ചിരുന്നത്., വണ്ടി ചിറക്കൽ പെട്രോൾ പമ്പും കഴിഞ്ഞ് പഴഞ്ഞി ക്രിസ്ത്യൻ പള്ളിയുടെ റോഡിലേക്ക് എടുത്തോ പിടിച്ചോച്ചിട്ട് പാഞ്ഞു കേറിയപ്പോഴായിരുന്നു ചുവപ്പ് ടീ ഷർട്ടും കറുത്ത പാന്റും ധരിച്ച ഇത്തിരിക്കുഞ്ഞൻ പഹയൻ പെട്ടെന്ന് എങ്ങാട്ടു നിന്നോ എന്നെക്കാൾ ബേജാറിൽ ചാടിപ്പിടിച്ച് വട്ടം ചാടി കൈ കാട്ടി ചേട്ടാ ഞാനും ഉണ്ടേയെന്നു പറഞ്ഞ് പ്രതീക്ഷയോടെ നിന്നത്. കേട്ട പാതി കേൾക്കാത്ത പാതി ബ്രേക്കിൽ ചവിട്ടിയപ്പോൾ മഴ കൊണ്ട് ഗ്രീസ് പോയ ബുള്ളറ്റിന്റെ ബ്രേക്ക്‌ ചിന്നം വിളിച്ച് മദയാനയെ പോലെ ഒച്ചയും ബഹളവുമുണ്ടാക്കി സീറോ സ്പീഡിലേക്ക് കൂറു മാറി ഞൊടിയിടയിൽ അടങ്ങി നിന്ന് അവനെ വരവേൽക്കാൻ തയ്യാറായത്.

READ ALSO: മറുകണ്ടം ചാടിയത് വിനയായി; പി.കെ രാഗേഷിന് സ്ഥലംമാറ്റം

ചാടിക്കേറിയ പഹയൻ ചേട്ടാ എന്നെ പഴഞ്ഞി സ്‌കൂളിന്റെ അവിടെ ഇറക്കണം ട്ടാ., എന്നാ പോവാ എന്നും പറഞ്ഞും കൊണ്ട് പുറകിൽ അള്ളിപ്പിടിച്ചിരുന്നു സെറ്റ് ആയി. ഹാ പോവാലോ., ഇയ്യ് പിടിച്ചിരുന്നോന്നും പറഞ്ഞ് കുരിശു പള്ളിയുടെ മുന്നിലൂടെ ഇവനേതാണീ കുരിശ്ശെന്നും മനസ്സിൽ ആലോചിച്ച് ഹമ്പിനെയും വെട്ടിച്ചു കൊണ്ട് ഏതോ പ്രഗത്ഭനായ ഭയങ്കരമാന്ന റൈഡറെ പോലെ ഞാൻ കേമനാവാൻ ശ്രമിച്ചു കൊണ്ട് മുന്നോട്ടു പോയിക്കൊണ്ടേയിരുന്നു… അല്ല ഇയ്യെന്താ കളർ ഡ്രെസ്സൊക്കെ ഇട്ടിട്ട് അനക്ക് യൂണിഫോം ഒന്നും ഇല്ലേ ഞാൻ ആക്‌സിലേറ്ററിൽ കൂട്ടി അവനോടു ചോദിച്ചു കൊണ്ട് ദീർഘമായി മുന്നോട്ടു നോക്കി വണ്ടി വീണ്ടും മുന്നോട്ടു മിന്നിച്ചു.. ഇല്ലാ ഞാൻ പത്താം ക്ലാസ് മാർക്ക്‌ ലിസ്റ്റ് വാങ്ങാൻ പോവാ എന്നും പറഞ്ഞ് അവൻ ഒന്നൂടെ വണ്ടിയിൽ ഉറച്ചിരുന്നു മിണ്ടാതിരുന്നു…

READ ALSO: പാകിസ്താന്റെ അവകാശവാദം തള്ളി : ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ പിന്‍താങ്ങിയിട്ടില്ലെന്ന് ശ്രീലങ്കയും

ആഹാ പ്ലസ് വൺ ഏതാ എടുത്തേ എവിടാ ചേർന്നേ എന്റെ ചോദ്യത്തിന്റെ ആവർത്തനങ്ങൾ ദൂരങ്ങൾ താണ്ടുന്നതോടൊപ്പം ഉയർന്നു കൊണ്ടേയിരുന്നു… ഇല്ലാ ഞാൻ അടുത്ത കൊല്ലം ചേരും… അതെന്താടാ നീ ഒഴിഞ്ഞു മാറി നിൽക്കുന്നേ നിനക്ക് പഠിക്കണ്ടേ എനിക്ക് ഗിയർ മാറ്റുന്നതോടൊപ്പം വല്ലാത്ത ആകാംക്ഷയും കൂടി കൂടി വന്നു… എനിക്ക് മാർക്ക് കുറവാ ഇക്കൊല്ലം അപ്പന്റെ കൂടെ കടയിൽ അപ്പനെ സഹായിക്കും അടുത്ത കൊല്ലം എവിടേലും ചേരും അവൻ വീണ്ടും വീണ്ടുമുള്ള എന്റെ ചോദ്യത്തിലേക്ക് ഉത്തരങ്ങളെ അന്തസ്സായി കൂട്ടിച്ചേർത്തു… നിരാശ കലരാത്ത അവന്റെ ഉത്തരങ്ങളിൽ മുഴുക്കെ തികഞ്ഞ ആത്മവിശ്വാസം ഉയർത്തി നിർത്തികൊണ്ടവനൊരു കൊച്ചു അത്ഭുതമായി മാറി. അതെ അല്ലേലും തോറ്റവർ തന്നെയാണ് വളർന്നു വളർന്നു പിന്നീട് ഈ ലോകത്തിന്റെ ഉന്നതിയിൽ എത്തിയിട്ടുള്ളവരിൽ അധികവും., ഈ മാർക്കൊന്നുമല്ല നീ ആരാവണമെന്നൊന്നും തീരുമാനിക്കുന്നത് നീ പോയി മാർക്ക്‌ ലിസ്റ്റ് വാങ്ങ് ബാക്കിയൊക്കെ പിന്നെ എന്ന് ഞാൻ ആക്‌സിലെറ്റർ കുറച്ച്, ഗിയർ ഡൗൺ ചെയ്തു കൊണ്ട് പറഞ്ഞു…. അപ്പോഴേക്കും ഞങ്ങൾ സ്‌കൂൾ മതിൽ കണ്ടു തുടങ്ങിയിരുന്നു അവനോടുള്ള സംഭാഷണം അവസാനിക്കുമല്ലോ എന്ന നിരാശയിൽ അവസാന ചോദ്യമെന്നോണം ഞാൻ അവനോടു ചോദിച്ചു… ആട്ടെ നിനക്ക് ഉള്ളിന്റെയുള്ളിൽ ശരിക്കും ആരാകാനാ ആഗ്രഹം…? ഞാൻ അക്ഷമയോടെ കാതു കൂർപ്പിച്ചു അതോടൊപ്പം റോഡിന് കുറുകെ വന്ന നായ മാറിപ്പോകാൻ വേണ്ടി നീട്ടി ഹോണടിച്ചു…

READ ALSO: ചെലവുചുരുക്കല്‍ ജനങ്ങള്‍ക്ക് മാത്രം; നിയന്ത്രണം മറികടന്ന് സര്‍ക്കാര്‍ വാങ്ങിയത് രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍

അവൻ തെല്ലും ആലോചിക്കാതെ എന്നേ തീരുമാനിച്ചുറപ്പിച്ചതു പോലെ എനിക്ക് സഡൻ മറുപടി തന്നു, അത് ചേട്ടാ എനിക്ക് പഠിച്ച് പഠിച്ച് പഠിച്ച് വലിയ ഒരു ആന പാപ്പാൻ ആവണം… അതാണെന്റെ വലിയ ആഗ്രഹം… ! അവൻ ഉത്തരം പറഞ്ഞതിന്റെ ആ പ്രേത്യേക രീതി കേട്ട് ചിരിച്ചു കൊണ്ട് ഞാൻ അവനോടായി കൊണ്ട് പറഞ്ഞു, ഒന്നും പഠിക്കാത്ത ആനക്ക് എല്ലാം പഠിച്ച ഒരു പാപ്പാനേ കിട്ടുന്നതും ഒരു അന്തസ്സാണ് നീ അവനെ നല്ല പാഠം പഠിപ്പിച്ച് വലിയവനാവ്., ഹ,.. ഹ,.. ഹ.. രണ്ട് പേരും ഒന്നിച്ചു ചിരിക്കുന്നതോടൊപ്പം സ്‌കൂൾ പടിക്കൽ ഞാൻ ബ്രേക്ക്‌ ചവിട്ടി വണ്ടി നിർത്തി. ഗ്രീസ് പോയ ബ്രേക്ക്‌ ആനയുടെ ചിന്നം വിളിയാൽ അവന് അന്തസ്സ് യാത്രായപ്പ് നൽകി.. അടങ്ങി നിന്നു… ക്ലച്ച് താങ്ങി ഞാൻ വീണ്ടും ഫസ്റ്റ് ഗിയറിട്ടു അതോടൊപ്പം എന്റെ ചിന്തകൾ ഫസ്റ്റ് ഗിയറിൽ കുതിച്ചു കൊണ്ട് അവനോടെന്നോണം വിളിച്ചു പറയുന്നുണ്ടായിരുന്നു, ആവർത്തനങ്ങളുടെ ഡോക്ടറും, എൻജിനീയറും, കളക്ടറുമുള്ള ഈ ലോകത്ത് വേറിട്ടു ചിന്തിച്ച നീ ഈ ലോകത്ത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കുമെടാ മോനെയെന്ന്….. ഇത്തിരി കുഞ്ഞന്റെ ഇത്തിരി വലിയ ആഗ്രഹം എന്ത് തന്നെയായാലും ഈ ജീവിത യാത്രയിൽ സാധ്യമാവട്ടെ വേറിട്ടു ചിന്തിക്കട്ടെ….

READ ALSO; ‘കാശ്മീരിൽ മൂ​ന്നാം ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ല്‍ വേ​ണ്ട’; അമേരിക്കയുടെ മധ്യസ്ഥതയെ എതിർത്ത് ഇ​ന്ത്യ​യെ പി​ന്തു​ണ​ച്ച്‌ ഫ്രാ​ന്‍​സ്

ഏത് തോൽവിയിലും അവനവന് ഉള്ളിന്റെയുള്ളിൽ ആനന്ദം കണ്ടെത്തുന്ന അന്തസ്സുള്ളവരാവണം ഇനി വരും തലമുറ…. ആവർത്തനങ്ങൾ ഒഴിയട്ടെ മാറ്റങ്ങൾ നിറയട്ടെ…. അറ്റങ്ങളോളം., ജീവിത യാത്രകൾ തുടരട്ടെ…

https://www.facebook.com/salu.abdulkareem/posts/2383858108348424

shortlink

Related Articles

Post Your Comments

Related Articles


Back to top button