ചണ്ഡീഗഢ്: തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം. പഠാന് കോട്ട് സ്വദേശികളായ കമല്‍സിംഗ് (33), ബാല്‍ദേവ് സിംഗ് (35) എന്നിവരാണ് മരിച്ചത്. പഞ്ചാബിലാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക് വീഴുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നത് കമല്‍സിംഗ് ആണെന്ന് ചമ്പ എസ് ഐ മോനിക ഭുട്ടുംഗുരു പറഞ്ഞു. കമല്‍സിംഗ് സംഭവസ്ഥലത്തും, ബാല്‍ദേവ് സിംഗ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.
ALSO READ: എട്ട് പേര് ചേര്‍ന്ന് കൂട്ട ബലാത്സംഗം; ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം. ചമ്പ ജില്ലയിലുള്ള മണിമഹേഷ് ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥാടനത്തിന് ശേഷം മടങ്ങുകയന്നതിനിടെ, ചഹ്ല ഗ്രാമത്തില്‍ വെച്ചായിരുന്നു അപകടം.
രമണ്‍ കുമാര്‍, അമിത് കുമാര്‍, ജോനു കുമാര്‍, രാജ് കുമാര്‍, കുല്ബിര് സിംഗ്, സുര്ജിത്തേ പാല്, കാളി ദാസ്, എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവര്‍ ചമ്പ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments