ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തികസ്ഥിതി മോശമെന്ന് വിലപിക്കുന്നവരുടെ വായടപ്പിച്ച് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. ആഗോള സാമ്പത്തിക ശക്തികള്‍ വന്‍ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നതെന്നും എന്നാല്‍ ഇന്ത്യ ഇപ്പോള്‍ സാമ്പത്തിക നിലയില്‍ മുകളില്‍ തന്നെയാണെന്നും അവർ വ്യക്തമാക്കി. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അമേരിക്ക, ചൈന, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുടേതിനേക്കാള്‍ മുകളിലാണ്. സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കുന്ന നടപടികളുമായി രാജ്യം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
Read also: യുകെ പുറത്തിറക്കിയ നൂറ് കരുത്തരായ വനിതകളുടെ പട്ടികയിൽ നിർമ്മല സീതാരാമൻ
അതേസമയം ആഗോള വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ താഴോട്ടാനാണെന്നും അന്താരാഷ്ട്ര ആഭ്യന്തര ഉത്പാദന നിരക്ക് നിലവില്‍ 3.2 ശതമാനം മാത്രമാണെന്നും ഇത് താഴോട്ട് പോകാൻ സാധ്യതയുള്ളതിനാൽ തനിക്ക് കടുത്ത ആശങ്ക ഉണ്ടെന്നും നിർമ്മല സീതാരാമൻ പറയുകയുണ്ടായി. ജി.എസ്.ടി നിരക്കുകള്‍ ലളിതമാക്കും. ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന പ്രക്രിയയും അതിവേഗ റീഫണ്ടിങ്ങും ലളിതമാക്കുമെന്നും അവർ വ്യക്തമാക്കി.
Post Your Comments