Latest NewsKeralaIndia

ച​ന്ദ്ര​യാ​ന്‍-2 ദൗ​ത്യം: ​ കൊല്ലത്തെ യു​പി സ്കൂ​ളി​ന് ന​ന്ദി പ​റ​ഞ്ഞ് ഐ​എ​സ്‌ആ​ര്‍​ഒ

നി​ല​വി​ല്‍ ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ഉ​പ​ഗ്ര​ഹം.

ബം​ഗ​ളു​രു: ച​ന്ദ്ര​യാ​ന്‍-2 ദൗ​ത്യ​ത്തി​ല്‍ അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​യ​ച്ച പ​ട്ട​ത്താ​നം എ​സ്‌എ​ന്‍​ഡി​പി യു​പി സ്കൂ​ളി​ന് ന​ന്ദി പ​റ​ഞ്ഞ് ഐ​എ​സ്‌ആ​ര്‍​ഒ. സ്കൂ​ള്‍ അ​യ​ച്ചു​കൊ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​ശം​സാ​വാ​ച​ക​ങ്ങ​ളും ഒ​പ്പു​ക​ളും ആ​ലേ​ഖ​നം ചെ​യ്ത ചി​ത്രം ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഐ​എ​സ്‌ആ​ര്‍​ഒ ഒൗ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ല്‍​നി​ന്നു ട്വീ​റ്റ് ചെ​യ്ത​ത്. ച​ന്ദ്ര​യാ​ന്‍-2 ഐ​എ​സ്‌ആ​ര്‍​ഒ വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച​തി​നു പി​ന്നാ​ലെ​ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൈ​യൊ​പ്പും ആ​ശം​സ​ക​ളും രേ​ഖ​പ്പെ​ടു​ത്തി കൊ​ല്ല​ത്തെ സ്കൂ​ളി​ല്‍​നി​ന്നു സ​ന്ദേ​ശ​മ​യ​ച്ചിരുന്നു.

ഹ​മാ​രി ഇ​സ്രോ, ശു​ഭ​യാ​ത്ര, രാ​ജ്യ​ത്തെ ഓ​ര്‍​ത്ത് അ​ഭി​മാ​നി​ക്കു​ക, ബെ​സ്റ്റ് വി​ഷ​സ് തു​ട​ങ്ങി​യ വാ​ച​ക​ങ്ങ​ളാ​ണു ചി​ത്ര​ത്തി​ല്‍ കൂ​ടു​ത​ലും. ഇതിന്റെ മറുപടിയും നന്ദി പ്രകടനവുമായാണ് ഐഎസ്‌ആർഒയുടെ ഈ നടപടി. ജൂ​ലൈ 22-നാ​ണ് ഐ​എ​സ്‌ആ​ര്‍​ഒ ര​ണ്ടാ​മ​ത് ചാ​ന്ദ്ര ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-2 വി​ക്ഷേ​പി​ച്ച​ത്. നി​ല​വി​ല്‍ ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ഉ​പ​ഗ്ര​ഹം. സെ​പ്റ്റം​ബ​ര്‍ ഏ​ഴി​നാ​ണ് ച​ന്ദ്ര​യാ​ന്‍-2 ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ല്‍ ഇ​റ​ങ്ങു​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button