KeralaLatest News

നഗരസഭയിലെ മോഷണക്കേസിലെ പ്രതി സി പി എമ്മിനെ പിന്തുണച്ചു; ചെയർമാനെതിരെ യുഡിഎഫും, സ്വതന്ത്ര മുന്നണിയും ചെയ്‌തത്‌ ഇങ്ങനെ

പാലക്കാട്: ഒറ്റപ്പാലം നഗരസഭ മോഷണക്കേസിലെ പ്രതിയുടെ പിന്തുണയോടെയുള്ള ഭരണത്തിനെതിരെ യുഡിഎഫും, സ്വതന്ത്ര മുന്നണിയും നഗരസഭ ചെയര്‍മാനും, വൈസ് ചെയര്‍മാനുമെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് അയച്ചു. അവിശ്വാസ പ്രമേയത്തില്‍ ബിജെപി അംഗങ്ങളുടെ നിലപാട് നിര്‍ണ്ണായകമാവും.

ALSO READ: അദ്ദേഹത്തിനെതിരെ മീ റ്റൂ ഉന്നയിച്ചതിൽ കാര്യമുണ്ട്, കോടതിയെ അറിയിച്ചകാര്യങ്ങള്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയും പുറത്തുവിട്ടു;- പ്രിയ രമണി

കൊച്ചിയിലെ നഗരകാര്യ ജോയിന്റ് റീജണല്‍ ഡയറക്ടര്‍ക്ക് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. മോഷണ കേസില്‍ പ്രതിയായ അംഗത്തിന്റെ പിന്തുണയോടെ സിപിഎം ഭരണം നടത്തുന്ന സാഹചര്യത്തിലാണ് അവിശ്വാസം നല്കിയിരിക്കുന്നത്. നഗരകാര്യ ജോയിന്റ് റീജിണല്‍ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച നോട്ടീസ് അടുത്ത മാസം ആദ്യം കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.

ALSO READ: കേരള പുനര്‍നിര്‍മാണം; ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതതല സംഘം അമേരിക്കയിലേക്ക്

മോഷണ കേസില്‍ പ്രതിയായി പാര്‍ട്ടി പുറത്താക്കിയ വനിതാ അംഗത്തിന്റെ പിന്തുണയില്‍ ഭരണം നടത്തുന്നതില്‍ പ്രതിപക്ഷങ്ങള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. ഈ സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയം. നഗരസഭയിലെ മോഷണ കേസില്‍ പ്രതിയായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട വനിതാ അംഗത്തിന്റെ ഉള്‍പ്പെടെ 15 പേരുടെ പിന്തുണയിലാണ് ഒറ്റപ്പാലം നഗരസഭ സി പി എം ഭരിക്കുന്നത്. യുഡിഎഫ്- സ്വതന്ത്ര മുന്നണ്ണി സംഖ്യത്തിന് പതിനാലു പേരുടെ പിന്തുണയുണ്ട്.

കൂടാതെ ബിജെപിക്ക് ഏഴ് അംഗങ്ങളുമുണ്ട്. അവിശ്വാസ പ്രമേയത്തിന് ബി ജെ പിയുടെ നിലപാട് നിര്‍ണ്ണായകമാവും. മോഷണക്കേസില്‍ ഉള്‍പ്പെട്ട കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നതാണ് പ്രതിപക്ഷങ്ങളുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button