തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി പ്രളയം ഉണ്ടാകുന്ന സാഹചര്യത്തിൽ കെട്ടിട നിര്‍മാണ രീതികളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉടന്‍ ഉന്നതതല യോഗം വിളിക്കും. കോൺക്രീറ്റ് രീതികളിൽ നിന്ന് മാറി ജിപ്‌സം ഷീറ്റുകളും മറ്റും കൂടുതലായി ഉപയോഗിക്കാനാണ് പദ്ധതി. പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കും. സര്‍ക്കാരിന്റെ നിര്‍മാണ പ്രവർത്തനങ്ങളിലാകും ഇത് ആദ്യം പരീക്ഷിക്കുക. മണലൂറ്റും പാറഖനനങ്ങളും വ്യാപിക്കുന്നത് തടയുകയാണ് ഇത്തരത്തിലൊരു തീരുമാനത്തിന്റെ മുഖ്യലക്ഷ്യം.
Post Your Comments