Latest NewsIndia

സിബിഐയുടെ ആ 20 തീപ്പൊരി ചോദ്യങ്ങള്‍ക്കു മുന്നില്‍ ചിദംബരം എന്ന ആ വലിയ മരം വീണു : ആ ചോദ്യങ്ങള്‍ ഇതാ

ന്യൂഡല്‍ഹി : യുപിഎ മന്ത്രിസഭയിലെ മുന്‍ കേന്ദ്ര ധനമന്ത്രിയും രാജ്യസഭ എംപിയും ആയ പി ചിദംബരം എന്ന വന്‍ മരത്തെ വീഴിച്ചത് സിബിഐയുടെ ആ 20 ചോദ്യങ്ങളായിരുന്നു.ചിദംബരം ഇപ്പോള്‍ സിബിഐ കസ്റ്റഡിയില്‍ ആണ്. ഐഎന്‍എക്സ് മീഡിയ കേസില്‍ ആയിരുന്നു ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഏറെ നാടകീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു അറസ്റ്റ്

Read Also : വൺ, ടു, ത്രീ: വൺ = കമൽനാഥ്, ടു = ചിദംബരം, ത്രീ= ? : അന്വേഷണ സംഘത്തിനു മുമ്പിൽ കുടുങ്ങാൻ പോകുന്ന മൂന്നാമൻ ഈ കോൺഗ്രസ് നേതാവ്

ഐഎന്‍എക്സ് മീഡിയ കേസിന്റെ എഫ്ഐആറില്‍ പോലും പേരില്ലാത്ത ആളാണ് താന്‍ എന്നാണ് ചിദംബരത്തിന്റെ വാദം. എന്നാല്‍ ചിദംബരത്തിന്റെ വാദമൊന്നും മുന്‍ കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ചെവിക്കൊണ്ടില്ല. ഒടുവില്‍ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സുപ്രീം കോടതിയും അനുവദിച്ചില്ല.

Read Also : തനിയ്ക്ക് ഇന്ദ്രാണി മുഖര്‍ജിയെ അറിയില്ല : കേസ് രാഷ്ട്രീയപ്രേരിതം : ചോദ്യം ചെയ്യലിനിടെ ചിദംബരം വ്യക്തമാക്കിയ കാര്യങ്ങള്‍ ഇങ്ങനെ

ഏറ്റവും നിര്‍ണായകമായ 20 ചോദ്യങ്ങള്‍ എന്ന രീതിയില്‍ ടൈംസ് ഓഫ് ഇന്ത്യ ഒരു പട്ടികയും പുറത്ത് വിട്ടിട്ടുണ്ട്. ഇതാണ് ആ ചോദ്യങ്ങള്‍…

1. നിങ്ങളുടെ വിദേശത്തുള്ള സ്വത്തുക്കളുടെ വരുമാനത്തിന്റെ ഉറവിടം എന്താണ്?

2. യുകെയിലും സ്പെയിനിലും മലഷ്യയിലും സ്വത്തുവകകള്‍ വാങ്ങാന്‍ എവിടെ നി്ന്നാണ് പണം ലഭിച്ചത്?

3. ബാഴ്സലോണ ടെന്നീസ് ക്ലബ്ബ് വാങ്ങാനുള്ള പണം എവിടെ നിന്ന്?

4. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ നിന്നുള്ള പണം കാര്‍ത്തി എന്തുകൊണ്ട് സ്വീകരിച്ചു?

5. ഐഎന്‍എക്സ് ഇടപാടില്‍ കിട്ടിയ കോഴപ്പണം താങ്കളോ കാര്‍ത്തിയോ എവിടെയാണ് നിക്ഷേപിച്ചത്?

6. താങ്കളുടെ വിദേശത്തുള്ള ഷെല്‍ കമ്പനികളെ കുറിച്ച് ഞങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

7. താങ്കള്‍ക്കും കാര്‍ത്തിയ്ക്കും ആയി എത്ര ഷെല്‍ കമ്പനികള്‍ ഉണ്ട്?

8. എന്താണ് ഈ ഷെല്‍ കമ്പനികളുടെ ബിസിനസ്, അല്ലെങ്കില്‍ ഏത് മേഖലകളിലാണ് ഈ കമ്പനികള്‍ ഇടപെടുന്നത്?

9. ഐഎന്‍എക്സ് മീഡിയയില്‍ 305 കോടിയില്‍ പരം രൂപയുടെ വിദേശ നിക്ഷേപം മൗറീഷ്യന്‍ കമ്പനികള്‍ നടത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. എന്താണ് ഇതേ കുറിച്ച് പറയാനുള്ളത്?

10. എഫ്ഐപിബിയിയെ ഡിപ്പാര്‍ട്ട്മെന്റുകളെ എങ്ങനെയാണ് നിങ്ങളുടെ മകന്‍ സ്വാധീനിച്ചത്?

11. ഐഎന്‍എക്സ് മീഡിയ ഇടപാടില്‍ വിദേശനിക്ഷേപത്തിന്റെ എല്ലാ നിയമങ്ങളേയും അട്ടിമറിക്കാന്‍ ധനകാര്യമന്ത്രിയെന്ന് നിലയില്‍ നിങ്ങള്‍ എങ്ങനെ അനുമതി നല്‍കി?

12. എന്തിനാണ് നിങ്ങള്‍ നോര്‍ത്ത് ബ്ലോക്കില്‍ ഇന്ദ്രാണി മുഖര്‍ജിയെ സന്ധിച്ചത്?

13. കാര്‍ത്തി ചിദംബരവുമായി ബന്ധം പുലര്‍ത്താന്‍ നിങ്ങള്‍ ഇന്ദ്രാണിയോട് ആവശ്യപ്പെട്ടോ?

14. പീറ്റര്‍ മുഖര്‍ജിയേയും നിങ്ങള്‍ സന്ദര്‍ശിച്ചിരുന്നോ?

15. താങ്കളുടെ താത്പര്യത്തിന് വേണ്ടി ഐഎന്‍എക്സ് മീഡിയക്ക് അനുമതി നല്‍കാന്‍ ഇടപെട്ട നോര്‍ത്ത് ബ്ലോക്കിലെ മറ്റ് ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്?

16. ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും എന്തുകൊണ്ട് നിങ്ങള്‍ ഹാജരായില്ല?

17. ദില്ലി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് ശേഷം എവിടെ ആയിരുന്നു? ആരൊക്കെയായി, എവിടെയൊക്കെ വച്ച് കണ്ടുമുട്ടി?

18. ഈ സമയം നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ ഓഫായിരുന്നു. ഈ സമയത്ത് ഏത് ഫോണ്‍ നമ്ബര്‍ ആയിരുന്നു നിങ്ങള്‍ ഉപയോഗിച്ചത്?

19. അറസ്റ്റ് ഒഴിവാക്കുകയായിരുന്നില്ല നിങ്ങളുടെ ലക്ഷ്യമെങ്കില്‍, എന്തിനാണ് സുപ്രീം കോടതിയില്‍ നിന്ന് തിരിക്കവേ ഡ്രൈവറേയും സഹായിയേയും ഒഴിവാക്കിയത്?

20. എന്തുകൊണ്ട് സിബിഐ നോട്ടീസിന് ശേഷവും രംഗത്ത് വന്നില്ല?

shortlink

Related Articles

Post Your Comments

Related Articles


Back to top button