ഹൈദരാബാദ്: ഫേസ്ബുക്കില്‍ നമ്മൾ ഇടുന്ന പോസ്റ്റുകൾ നിരീക്ഷിക്കാനും ഒരുകൂട്ടം ഉദ്യോഗാർത്ഥികൾ ഉണ്ട്. ഇവർ വാങ്ങുന്ന വാര്‍ഷിക ശമ്പളം 2,50,000 രൂപവരെയാണ്.
ALSO READ: ഇന്ത്യക്ക് 36 റഫാൽ വിമാനങ്ങൾ കൂടി വാഗ്ദാനം ചെയ്ത് ഫ്രാൻസ്; ആശങ്കയോടെ പാകിസ്ഥാൻ
ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍പാക്ടിലെ ഏതാണ്ട് 1600 തൊഴിലാളികളുടെ ജോലി ഇതാണ്. ഫേസ്ബുക്കിനു വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ മോഡറേഷന്‍ ജോലികള്‍ ചെയ്യുന്ന ജെന്‍പാക്റ്റ് ജീവനക്കാരുടെ ശമ്പളം 8,000 രൂപയില്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്തിയതായി ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് വന്നിരുന്നു. ജെന്‍പാക്ടിന്‍റെ ഹൈദരാബാദ് യൂണിറ്റ്, ഇംഗ്ലീഷ് പോസ്റ്റുകള്‍ക്ക് പുറമേ, ഇന്ത്യന്‍ ഭാഷകളിലെയും അറബിക്, ചില അഫ്ഗാൻ, ഏഷ്യൻ ഗോത്ര ഭാഷകളിലെയും പോസ്റ്റുകള്‍ അവലോകനം ചെയ്യുന്നുണ്ട്.
ALSO READ: ഉപയോക്താക്കളോട് അഭ്യർത്ഥനയുമായി ടിക് ടോക്
അക്രമം, നഗ്നത, വര്‍ഗ്ഗീയത, വിദ്വോഷ പ്രചാരണം ഉള്ളടക്കമുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ ഈ ജീവനക്കാര്‍ പരിശോധിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റുകൾ കൈകാര്യം ചെയ്യുമ്പോൾ അവര്‍ മാനസികമായും കഷ്ടപ്പെടുകയാണെന്ന് ഫെബ്രുവരിയിൽ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
Post Your Comments