കണ്ണൂർ: അന്യ മതത്തിൽപെട്ട പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി യുവാവ്. കണ്ണൂർ ശ്രീകണ്ഠാപുരം പൊലീസിനെതിരെ കാസർഗോഡ് മുള്ളേരിയ സ്വദേശിയായ അജ്മലാണ് ഡിജിപിക്ക് പരാതി കൊടുത്തത്. ജീപ്പിൽ വച്ചും സ്റ്റേഷനകത്ത് വച്ചും പൊലീസ് മർദ്ദിച്ചതായി അജ്മൽ പരാതിയിൽ പറഞ്ഞു. പൊലീസ് മർദ്ദനത്തിൽ തന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അജ്മൽ വ്യക്തമാക്കി.
ALSO READ: മോശമായി പെരുമാറിയ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് മാതൃകാപരമായ ശിക്ഷ നൽകിയതായി കളക്ടർ
കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന അജ്മൽ ശ്രീകണ്ഠാപുരം സ്വദേശിയായ പെൺകുട്ടിയുമായാണ് അടുപ്പത്തിലായത്. 2018 മാർച്ചിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.
ALSO READ: പന്ത്രണ്ടാംക്ലാസുകാരനും യുവതിക്കും ക്രൂരമര്‍ദ്ദനം: അവിഹിതബന്ധം ആരോപിച്ച് ചെരുപ്പുമാലയണിയിച്ച് പരേഡ്
പെൺകുട്ടിയുടെ ബന്ധുക്കൾ ഇരുവരും ഒരുമിച്ച് ബൈക്കിൽ പോകുന്നതിനിടെ തടയുകയും ശ്രീകഠ്ണാപുരം പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. അതേസമയം, സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് ശ്രീകണ്ഠാപുരം പൊലീസിന്റെ പ്രതികരണം. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കാസർഗോഡ് നടത്തിയ അദാലത്തിലാണ് അജ്മൽ പരാതി നൽകിയത്.
Post Your Comments