പത്തനംതിട്ട•പോലീസുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരി ഹണി രാജാണ് (27) ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം എഴുമണിയോടെയാണ് ഹണി വീട്ടിലെത്തിയത്. രാവിലെ ഏഴുമണിയോടെ ഉറക്കം ഉണര്‍ന്ന് കാപ്പി കുടിച്ച ശേഷം ക്ഷീണം കാരണം വീണ്ടും ഉറങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് ബെഡ്റൂമിലേക്ക് പോയതാണ്. പിന്നീട് എട്ടരയോടെ മാതാവ് ചെന്ന് നോകുമ്പോള്‍ തൂങ്ങി നില്‍ക്കുന്ന മകളെയാണ് കണ്ടത്.
ALSO READ: ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ ലൈഫ് ഗാർഡിനെ കാണാതായി
മരണകാരണം അറിവായിട്ടില്ല. ഹണിയുടെ ഭര്‍ത്താവ് കുണ്ടറ സ്വദേശിയായ റെയില്‍വേ ഉദ്യോഗസ്ഥനാണ്. ആറുമാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
Post Your Comments