KeralaLatest News

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ നിരക്ക് വര്‍ദ്ധനവ് : യുവമോർച്ചയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് മന്ത്രിക്ക് ആയിരങ്ങളുടെ കൈയ്യൊപ്പ്

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നിരക്ക് സന്ദർശന പാസ്സ് രക്ത പരിശോധന തുടങ്ങി നിരക്കുകളുടെ വര്‍ദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരോഗ്യ മന്ത്രിക്ക് അയക്കുവാൻ ഭീമ ഹർജി തയ്യാറാക്കുകയും രോഗികളടക്കമുള്ള പൊതുജനങ്ങളിൽ നിന്നും ഒപ്പ് ശേഖരിക്കുന്ന ” ആരോഗ്യമന്ത്രിക്ക് ആയിരങ്ങളുടെ കൈയ്യൊപ്പ് പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചു. ആശുപത്രിക്കുള്ളിൽ രോഗികളടക്ക മുള്ളവരിൽ നിന്നും ഒപ്പ് ശേഖരിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ രഞ്ജിത്ത് ചന്ദ്രൻ, ജില്ലാ കോ കൺവീനർ അർ ശ്രീലാൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാമേശ്വരം ഹരി ടൗൺ ഏര്യ പ്രസിഡന്റ് ലാലു ,നിലമേൽ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് കൈയ്യൊപ്പ് ശേഖരണം ആരംഭിച്ചത്.

Also read : സ്ത്രീ സുരക്ഷയും തൊഴിലുറപ്പും അട്ടിമറിക്കുന്നുവെന്ന് ബി.ജെ.പി

എം.എൽ.എ കെ.അൻസലനും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ മധുവും പറഞ്ഞ വാക്കിന് വിലയുണ്ടെകിൽ 24 മണിക്കുറിനുള്ളിൽ ഇരട്ടിയാക്കിയ സന്ദർശന പാസ്സ് നിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. നെയ്യാറ്റിൻകരയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും യുവമോർച്ച ഒപ്പ് ശേഖരണം നടത്തും എന്നും സന്ദർശന പാസ്സ് കൊള്ളയടക്കമുള്ള നിരക്ക് വര്‍ദ്ധന പിൻവലിക്കുന്നതു വരെ സമരമുഖത്ത് ഉണ്ടാകുമെന്ന് രഞ്ജിത്ത് ചന്ദ്രൻ പറഞ്ഞു. മഴയത്ത് ഓപ്പറേഷൻ വാർഡിൽ നിന്ന് മഴ നനഞ്ഞു കൊണ്ട് പുറത്ത് വരുന്ന ദൃശ്യം മടക്കം പുറത്ത് വന്നിട്ടും നടപടിയെടുക്കാത്ത കേരള ത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി സ്വീകരിക്കുന്ന നിലപാട് അത്യന്തം നിർഭാഗ്യകരവും കൊട്ടി ഘോഷിക്കുന്ന ആരോഗ്യരംഗത്തെ യഥാർത്ഥ ചിത്രം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെളിവാകുകയാണെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button