കൊച്ചി: കേരളത്തിൽ നിന്ന് വൻ സംഘം വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്നു. സിസ്റ്റർ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്റെ മറവിലാണ് മനുഷ്യക്കടത്ത് നടത്തുന്നത്. നിരവധി പേരെ ഇറ്റലിയിലേക്ക് കടത്താനാണ് സംഘം പദ്ധതി ഇട്ടിരിക്കുന്നതെന്ന് പ്രമുഖ മാധ്യമമായ ന്യൂസ് 24 റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബർ 13 കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾ പുണ്യദിനമായി കാത്തിരിക്കുന്ന ദിനമാണ്. അന്ന് തൃശൂർ സ്വദേശിനി സിസ്റ്റർ മറിയം ത്രേസ്യയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും. ആ ധന്യ മുഹൂർത്തതിന് സാക്ഷികളാകാൻ മലയാളികൾക്കും അവസരമുണ്ട്. ഇതിന്റെ മറവിലാണ് ഞെട്ടിപ്പിക്കുന്ന മനുഷ്യക്കടത്ത്. കൊച്ചി വൈറ്റില കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്‌പെഷ്യൽ കെയർ ഹോളിഡേയ്‌സ് എന്ന ട്രാവൽ ഏജൻസി ഒട്ടേറെ പേരിൽ നിന്നാണ് ഇതിനായി ലക്ഷങ്ങൾ തട്ടിയത്.
ALSO READ: തുഷാറിന്റെ അറസ്റ്റിന് പിന്നിൽ ഗൂഢാലോചന : അഡ്വ.പി.എസ് ശ്രീധരൻ പിള്ള
ഒരാൾക്ക് 1.95 ലക്ഷമാണ് 15 ദിവസത്തെ ടൂർ പാക്കേജ്. കൂടാതെ 55,000 രൂപ വേറെ നൽകിയാൽ ഇറ്റലിയിൽ മുങ്ങാൻ കളമൊരുങ്ങും. എല്ലാം ചേർത്ത് രണ്ടര ലക്ഷം രൂപ. നൂറു കണക്കിന് മലയാളികൾ ഈ പവിത്രമായ ചടങ്ങിന്റെ മറവിൽ അനധികൃതമായി ഇറ്റലിയിലേയ്ക്ക് കടക്കാൻ പദ്ധതിയിടുന്നുണ്ട്. ഈ ചടങ്ങിനോട് അനുബന്ധിച്ച് ഇറ്റാലിയൻ കോൺസുലേറ്റ് നടപടി ക്രമങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. ഇക്കാര്യവും ഏജന്റ് വ്യക്തമാക്കി. കത്തോലിക്ക സഭയോ സന്യസ്ത സമുഹമോ വിശ്വാസികളോ അറിയാതെയാണ് ഈ കള്ളക്കളികൾ നടക്കുന്നത്. വിശ്വാസത്തിന്റെ മറവിൽ കോടികൾ തട്ടുകയാണ് ഇവരുടെ ലക്ഷ്യം
Post Your Comments