കോട്ടയം•കെവിന് വധക്കേസില്‍ 14 പ്രതികളില്‍ 10 പേര് കുറ്റക്കാരാണെന്ന് കോടതി. 1,2,3,4,6,7,8,9,11,12 പ്രതികള്‍ കുറ്റക്കാര്‍ ആണെന്ന് കോടതി കണ്ടെത്തി. നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ കുറ്റക്കാരനല്ലെന്ന് കോടതി. ഇയാള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കിട്ടാം അപൂര്‍വങ്ങളില്‍ അപൂര്‍വ കേസായി പരിഗണിച്ച കെവിന് വധം ദുരഭിമാനക്കൊലയാണെന്നും കോടതി വിലയിരുത്തി. കുറ്റക്കാരായാവര്ക്കുള്ള ശിക്ഷ മറ്റെന്നാള്‍ വിധിക്കും.
ALSO READ: കെവിന് വധക്കേസില്‍ ഇന്ന് വിധി പറയും; വധശിക്ഷ വരെ ലഭിച്ചേക്കാമെന്ന് സൂചന
കൊലപാതകം, ഗൂഢാലോചന, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ, കുറ്റകരമായ തടഞ്ഞുെവക്കൽ, ദേഹോപദ്രവം ഏൽപിക്കൽ, ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ തുടങ്ങി 10 വകുപ്പുകളാണ് കേസിലെ 14 പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതിവേഗ വിചാരണക്കൊടുവിലാണ് കേരളത്തെ ഞെട്ടിച്ച കെവിൻ കൊലക്കേസിൽ വിധിവരുന്നത്. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങി കൂടുതൽ സമയം കോടതി പ്രവർത്തിച്ച് മൂന്നു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുകയായിരുന്നു.
Post Your Comments