Latest NewsKeralaNews

കെവിന്‍ വധം; വാദം ഈ മാസം 27ന്

കെവിന്‍ വധം

കോട്ടയം: കെവിന്‍ കൊലക്കേസില്‍ ഈ മാസം 24 ന് പ്രാഥമിക വാദം ആരംഭിക്കും. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ 13 പ്രതികളില്‍ ഏഴ് പേര്‍ ജാമ്യത്തിലും ആറുപേര്‍ റിമാന്‍ഡിലുമാണ്. മുഴുവന്‍ പ്രതികളും 24 ന് കോടതിയില്‍ ഹാജരാകണം. കുറ്റപത്രത്തിനൊപ്പം നല്‍കിയ രേഖകളുടെ പകര്‍പ്പ് എല്ലാ  പ്രതികള്‍ക്കും കൊടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. പ്രണയ വിവാഹത്തിന്റെ പേരില്‍ കെവിന്റെ ഭാര്യാ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കഴിഞ്ഞ മെയ് 27ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button