Latest NewsIndia

നിയമസഭയില്‍നിന്ന് കാണാതായ കമ്പ്യൂട്ടറുകളും എ.സി.കളും മുന്‍ സ്പീക്കറുടെ വസതിയില്‍

മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച്‌ വാര്‍ത്തകള്‍ വന്നതോടെ ഫര്‍ണ്ണീച്ചറുകള്‍ തന്റെ വസതിയിലുണ്ടെന്ന് സമ്മതിച്ച്‌ കോഡെല ശിവപ്രസാദും രംഗത്തെത്തി.

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നിയമസഭ മന്ദിരത്തില്‍നിന്ന് കാണാതായ കമ്പ്യുട്ടറുകളും എയര്‍കണ്ടീഷണറുകളും ഫര്‍ണ്ണീച്ചറുകളും മുന്‍ സ്പീക്കറുടെ വസതിയിലേക്ക് കടത്തിയതായി റിപ്പോര്‍ട്ട്. മുന്‍ നിയമസഭ സ്പീക്കറും തെലുങ്കുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ കോഡെല ശിവപ്രസാദ് റാവുവിന്റെ ക്യാമ്പ് ഓഫീസായി പ്രവര്‍ത്തിക്കുന്ന സത്തേനപള്ളിയിലെ വസതിയിലേക്കാണ് ഫര്‍ണ്ണീച്ചറുകളും കമ്പ്യുട്ടറുകളും കൊണ്ടുപോയത്. മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച്‌ വാര്‍ത്തകള്‍ വന്നതോടെ ഫര്‍ണ്ണീച്ചറുകള്‍ തന്റെ വസതിയിലുണ്ടെന്ന് സമ്മതിച്ച്‌ കോഡെല ശിവപ്രസാദും രംഗത്തെത്തി.

ഫര്‍ണ്ണീച്ചറുകളും കമ്പ്യുട്ടറുകളും താന്‍ കടത്തിയതല്ലെന്നും താത്കാലികമായി അവ വീട്ടില്‍ സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ആന്ധ്രാപ്രദേശിലെ നിയമസഭ മന്ദിരം ഹൈദരാബാദില്‍നിന്നും അമരാവതിയിലേക്ക് മാറ്റുന്ന നടപടികളുടെ മറവിലാണ് ശിവപ്രസാദ്  റാവു ഇവയെല്ലാം സ്വവസതിയിലേക്ക് കടത്തിയത്. ഫര്‍ണ്ണീച്ചറുകളുടെയും ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് ഇത് ചെയ്തതെന്നും ഇവ കൈമാറാന്‍ താന്‍ തയ്യാറാണെന്നും ഇനി പണം വേണമെങ്കില്‍ അതും നല്‍കാമെന്നും മുന്‍ സ്പീക്കര്‍ പറഞ്ഞു.

എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇവയെല്ലാം കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും പ്രതികരണമുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഫര്‍ണ്ണീച്ചറുകളും കമ്ബ്യൂട്ടറുകളും കാണാതായ സംഭവത്തില്‍ കോഡെല ശിവപ്രസാദിന് കത്തയച്ചെങ്കിലും അദ്ദേഹം മറുപടി നല്‍കിയില്ലെന്നാണ് നിയമസഭ സെക്രട്ടറിയുടെ പ്രതികരണം. ഇതിനുപിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയതെന്നും നിയമസഭ സെക്രട്ടറി പറഞ്ഞു.

shortlink

Post Your Comments


Back to top button