തിരുവനന്തപുരം: സി.പി.എം ഗവർണറോട് പക പോക്കുന്നതിന്റെ വ്യക്തമായ തെളിവുകളാണ് പുറത്തുവരുന്നത്. ചാന്‍സലറായ ഗവര്‍ണറെ ബിരുദദാന ചടങ്ങിൽ നിന്നാണ് ഒഴിവാക്കിയത്. ഗവര്‍ണര്‍ ചെന്നൈയില്‍ പോകുന്ന ദിവസം കണക്കാക്കി കേരള സര്‍വകലാശാല ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ആര്‍.എസ്.എസ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍വകലാശാലയുടെ പാനലിന് പുറത്തുനിന്ന് രണ്ടുപേരെ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തതെന്നും മതന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കി സംഘപരിവാര്‍ ആഭിമുഖ്യമുള്ള രണ്ട് പേരുകള്‍ കൂട്ടിച്ചേര്‍ത്തത് വിചിത്രമായ നടപടിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. ചാന്‍സലര്‍ എന്ന നിലയിലെ ചുമതലകളെ രാഷ്ട്രീയ താത്പര്യത്തിനായി ഗവര്‍ണര്‍ ഉപയോഗിച്ചെന്നും വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിരുദദാനചടങ്ങിലെ വിവാദം.
ALSO READ: സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തില്‍ കുറവ് : അടിമുടി മാറ്റങ്ങള്‍ വരുത്താന്‍ ധനമന്ത്രി തോമസ് ഐസക്
ഗവര്‍ണര്‍ പി.സദാശിവത്തിന് 22ന് ചെന്നൈയില്‍ നേരത്തേ നിശ്ചയിച്ച പരിപാടിയുണ്ടായിരിക്കെ ആ ദിവസം തന്നെ ആസ്ട്രോഫിസിക്‌സ് ശാസ്ത്രജ്ഞന്‍ ഡോ. ജയന്തന്‍ നര്‍ലേക്കര്‍ക്കും ഇന്‍ഫോസിസിന്റെ സ്ഥാപകരിലൊരാളായ ക്രിസ്‌ഗോപാലകൃഷ്ണനും ഓണററി ഡോക്ടറേറ്റ് നല്‍കാന്‍ സര്‍വകലാശാല തീരുമാനിക്കുകയായിരുന്നു. സര്‍വകലാശാല ചരിത്രത്തില്‍ ആദ്യമായാണ് ചാന്‍സലറുടെ അഭാവത്തില്‍ പ്രത്യേക ബിരുദദാന സമ്മേളനം നടക്കുന്നത്. സെപ്തംബര്‍ നാലിന് ഗവര്‍ണര്‍ പി.സദാശിവത്തിന്റെ കാലാവധി അവസാനിക്കും.
കേരള സര്‍വകലാശാലാ സെനറ്റിലേക്ക് വൈസ് ചാന്‍സലര്‍ ശുപാര്‍ശ ചെയ്ത രണ്ട് സി.പി.എം നേതാക്കളെ ഒഴിവാക്കി, പുറമേ നിന്നുള്ള രണ്ടു പേരെ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ സി.പി.എം പരസ്യമായി രംഗത്തെത്തിയിരുന്നു. ഗവര്‍ണറുടെ ചടങ്ങ് ചെന്നൈയിലായതിനാല്‍ ബിരുദദാന ചടങ്ങിന്റെ സമയം മാറ്റുകയോ തീയതി മാറ്റുകയോ ചെയ്തെങ്കില്‍ അദ്ദേഹത്തിന് പങ്കെടുക്കാനാവുമായിരുന്നു. സാധാരണ ഗവര്‍ണറുടെ സൗകര്യം പരിഗണിച്ചാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിക്കാറുള്ളത്.
Post Your Comments