ന്യൂഡൽഹി : ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ സിബിഐ അന്വേഷിക്കുന്ന മുൻ കേന്ദ്രമന്ത്രി പി.ചിദംബരം കോൺഗ്രസ് ആസ്ഥാനത്ത് പത്രസമ്മേളനം നടത്തി. കേസിൽ താൻ നിരപരാധിയാണെന്ന് ചിദംബരം വ്യക്തമാക്കി. എന്നാൽ ലുക്കൗട്ട് നോട്ടീസുള്ള ചിദംബരത്തെ തേടി സിബിഐ സംഘം കോൺഗ്രസ് ആസ്ഥാനത്തേക്ക് തിരിച്ചു. ഹൈക്കോടതിയെ സമീപിച്ച ചിദംബരത്തിന് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നില്ല.
ഇതിനെ തുടർന്നാണ് അന്വേഷണ ഏജൻസികൾക്ക് മുൻപിൽ ഹാജരാകാൻ ചിദംബരത്തിന് നോട്ടീസ് നൽകിയത്. എന്നാൽ അദ്ദേഹം ഒളിവിൽ പോകുകയായിരുന്നു, തുടർന്ന് അദ്ദേഹത്തിന്റെ പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനിടെയാണ് ചിദംബരം എ.ഐ.സി.സി ആസ്ഥാനത്തെത്തിയത്. തന്റെ പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ സിബിഐയോ കേസെടുത്തിട്ടില്ലെന്ന് ചിദംബരം അവകാശപ്പെട്ടു.
വെള്ളിയാഴ്ച്ച സുപ്രീം കോടതി കേസ് പരിഗണിക്കുമെന്നും തനിക്ക് നീതി കിട്ടുമെന്നാണ് വിശ്വാസമെന്നും ചിദംബരം വ്യക്തമാക്കി. അതേസമയം സിബിഐ സംഘം ചിദംബരത്തെ തേടി എ.ഐ.സി.സി ആസ്ഥാനത്തേക്ക് തിരിച്ചു.
Post Your Comments