ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ പി ചിദംബരത്തെ സിബിഐ ഉടന്‍ അറസ്റ്റ് ചെയ്യും. ചിദംബരം എഐസിസി ആസ്ഥാനത്തു പത്രസമ്മേളനം നടത്തിയതറിഞ്ഞു സിബിഐ അങ്ങോട്ട് പുറപ്പെട്ടെങ്കിലും അവിടെ വെച്ച് അറസ്റ്റ് ഒഴിവാക്കുന്നതിനായി ചിദംബരം വീട്ടിലേക്ക് പുറപ്പെട്ടു. ഇതേതുടർന്ന് അല്‍പസമയം മുന്‍പ് സിബിഐ ചിദംബരത്തിന്റെ ദില്ലിയിലെ വീട്ടിലെത്തി. എന്നാൽ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെയാണ് ചിദംബരം പോയത്.
സിബിഐ സംഘവും എൻഫോഴ്‍സ്മെന്‍റ് സംഘവും ചിദംബരത്തിന്‍റെ വീടിന്‍റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചാണ് അകത്തേക്ക് പോയത്. ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ഗേറ്റ് തുറന്നില്ല. പിന്നീടാണ് സംഘം ഗേറ്റ് ചാടിക്കടന്നത്. ചിദംബരം ഇപ്പോൾ അഭിഭാഷകരോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അത്യന്തം നാടകീയ രംഗങ്ങളാണ് ദില്ലിയിൽ അരങ്ങേറുന്നത്.
Post Your Comments