കാസർഗോഡ്: സ്കൂട്ടറില്‍ കടത്തിയ 7.8 ലക്ഷം രൂപയുമായി മലഞ്ചരക്ക് വ്യാപാരി പിടിയില്‍. തളിപ്പറമ്പ് അള്ളാങ്കുളത്തെ അബ്ദുല്‍ സെയ്ദിനെ (40)യാണ് എക്സൈസ് സംഘം പിടികൂടിയത്. അബ്ദുല്‍ സെയ്ദിനെയും പിടിച്ചെടുത്ത പണവും എക്സൈസ് ബദിയടുക്ക പൊലീസിന് കൈമാറി. സെയ്ദ് ഓടിച്ച സ്കൂട്ടര്‍ എക്സൈസ് സംഘം തടഞ്ഞുനിര്‍ത്തി പരിശോധിച്ചു.
ഇയാളുടെ ട്രൗസറിന്റെ കീശയില്‍ നിന്നാണ് പണം കണ്ടെത്തിയത്. പണത്തിന് രേഖകള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് പോലീസിന് കൈമാറിയത്. രേഖകളില്ലാതെ പണം കൈവശം വെച്ചതിന് അബ്ദുല്‍ സെയ്ദിനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ പെര്‍ള എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം കാസര്‍കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് അബ്ദുല്‍ സെയ്ദ് പിടിയിലായത്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീനിവാസന് പുറമെ പ്രിവന്റീവ് ഓഫീസര്‍മാരായ ശ്രീജിത്, വിനയന്, സിവില്‍ എക്സൈസ് ഓഫീസര്‍ മഹേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Post Your Comments