ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തിനെ അറസ്റ്റ് ചെയ്യാനുള്ള സിബിഐയുടെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത്. രാജ്യത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്ത ചിദംബരത്തെ ഭീരുക്കള്‍ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്. ചിദംബരത്തിന് വേണ്ട എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോരാടുമെന്നും പ്രിയങ്ക പറഞ്ഞു.
ALSO READ: രാവിലെ 10 .30 വരെ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് ചിദംബരം സിബിഐയോട്
ആഭ്യന്തര മന്ത്രിയെന്ന നിലയിലും ധനമന്ത്രിയെന്ന നിലയിലും രാജ്യത്തിനെ സേവിച്ച സത്യസന്ധനായ മനുഷ്യനാണ് ചിദംബരമെന്ന് തന്റെ ട്വീറ്റിലൂടെ പ്രിയങ്ക പറയുന്നു. എപ്പോഴും സത്യം മാത്രം പറഞ്ഞിരുന്ന ചിദംബരം സര്‍ക്കാരിന്റെ വീഴ്ചകള്‍ അടിക്കടി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സത്യത്തിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത ഭീരുക്കള്‍ അദ്ദേഹത്തെ വേട്ടയാടുകയാണ്. എന്തൊക്കെ പ്രത്യാഘാതങ്ങള്‍ വന്നാലും കോണ്‍ഗ്രസ് ചിദംബരത്തിനൊപ്പം നില്‍ക്കുമെന്നും സത്യത്തിന് വേണ്ടി പോരാടുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ALSO READ: ഐ.എന്‍.എക്‌സ് മീഡിയ കേസ്; പി. ചിദംബരത്തിന്റെ വീട്ടില്‍ വീണ്ടും സിബിഐ സംഘമെത്തി
എന്നാല്‍, ഐ.എന്‍.എക്സ് അഴിമതിക്കേസില്‍ ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് സി.ബി.ഐ സംഘം. ഹൈക്കോടതി വിധിക്കെതിരെ ചിദംബരം നല്‍കിയ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. 10.30ന് ഹര്‍ജി പരിഗണിക്കുമെന്നാണ് സുപ്രീം കോടതി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തനിക്ക് 10.30 വരെ സമയെ വേണമെന്ന് ചിദംബരം സിബിഐയെ അറിയിച്ചിരുന്നു. സുപ്രീം കോടതി കൂടി ജാമ്യം നിഷേധിക്കുകയാണെങ്കില്‍ ചിദംബരത്തിന്റെ അറസ്റ്റ് സി.ബി.ഐ രേഖപ്പെടുത്തും. എന്നാല്‍ ഇന്നലെ വിധി വന്നത് മുതല്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോയ ചിദംബരം ഇതുവരെ തിരികെയെത്തിയിട്ടില്ല. രണ്ട് മണിക്കൂറിനുള്ളില്‍ കീഴടങ്ങണമെന്ന് കാണിച്ച് ഇന്നലെ അര്‍ദ്ധരാത്രിയില്‍ ചിദംബരത്തിന്റെ വീടിന് മുന്‍പില്‍ സിബിഐ നോട്ടീസ് പതിച്ചിരുന്നു. പിന്നീട് രാത്രിയിലും ഇന്ന് രാവിലെയുമായി നാല് തവണയാണ് ചിദംബരത്തെ അന്വേഷിച്ച് സിബിഐ സംഘം വീട്ടിലെത്തിയത്.
Post Your Comments