മധുര: ജിഎസ്ടിയുടെ പേരിൽ തട്ടിപ്പ് നടത്തിയ ഹോട്ടലുടമ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര ഫോറം. നടപടിയെടുക്കാൻ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥനും പിഴയടയ്ക്കണമെന്ന് ഫോറം ഉത്തരവിട്ടു.
ജിഎസ്ടി യിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള തൈരിന് ജിഎസ്ടി ഇനത്തിൽ രണ്ടു രൂപ പിടിച്ച ഹോട്ടലുടമയ്ക്കെതിരെയാണ് വിധി വന്നത്. രണ്ടു രൂപ അധികമായി വാങ്ങിയതിന് പതിനയ്യായിരത്തി നാലു രൂപയാണ് പിഴയടയ്‌ക്കേണ്ടത്.
തിരുനെൽവേലി സ്വദേശിയായ മഹാരാജയാണ് പരാതിക്കാരൻ. എസ്.ജി.എസ് ടിയായി ഒരു രൂപയും സിജിഎസ്ടി ഇനത്തിൽ ഒരു രൂപയും ചേർത്ത് രണ്ടു രൂപ അധികം വാങ്ങുകയായിരുന്നു. പാക്കേജിംഗ് ചാർജായി രണ്ടുരൂപ കൂടി അധികം വാങ്ങി.
ജിഎസ്ടി പട്ടികയിൽ നിന്ന് തൈരിനെ ഒഴിവാക്കിയിട്ടുള്ള കാര്യം മഹാരാജ ചൂണ്ടിക്കാട്ടിയിട്ടും ജിഎസ്ടി കുറയ്ക്കാൻ ഹോട്ടലുകാർ തയ്യാറായില്ല. ഇതെത്തുടർന്ന് പരാതിയുമായി ജിഎസ്ടി അസിസ്റ്റന്റ് കമ്മീഷണറെ സമീപിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
Post Your Comments