Latest NewsIndia

തെരഞ്ഞെടുപ്പ് അടുത്തിട്ടും സംസ്ഥാനങ്ങളിലെ കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം

ഈ വർഷമവസാനമുള്ള തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബിജെപി മുന്നേറുമ്പോൾ സംഘടനാതലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ ഇരുട്ടിൽത്തപ്പുകയാണു കോൺഗ്രസ്.

ഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ വെട്ടിലാക്കി ഉൾപ്പാർട്ടി പോര്.മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഈ വർഷമവസാനമുള്ള തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബിജെപി മുന്നേറുമ്പോൾ സംഘടനാതലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ ഇരുട്ടിൽത്തപ്പുകയാണു കോൺഗ്രസ്. സംസ്ഥാന ഘടകങ്ങളിലെ മുൻനിര നേതാക്കൾ കലാപക്കൊടി ഉയർത്തിയതാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയത്.

സംസ്ഥാന നേതാക്കൾക്കിടയിലെ ചേരിപ്പോര് പരിഹരിക്കുക എന്നതാവും ഇടക്കാല പ്രസിഡന്റെന്ന നിലയിൽ സോണിയാ ഗാന്ധിയുടെ മുഖ്യ ദൗത്യങ്ങളിലൊന്ന്. സമവായത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന സോണിയയുടെ ഇടപെടൽ പ്രശ്ന പരിഹാരത്തിനു വഴിയൊരുക്കുമെന്ന പ്രതീക്ഷ കൈവിടുന്നില്ലെങ്കിലും അത് എളുപ്പമാവില്ലെന്നു പാർട്ടി നേതാക്കൾ സമ്മതിക്കുന്നു. മഹാരാഷ്ട്ര ജാർഖണ്ഡ് , ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രെസ്സിനുള്ളിലെ ചേരിപ്പോര് രൂക്ഷമാണ്. ഇത് കൂടാതെ വളരെ പ്രാധാന്യമുള്ള നേതാക്കൾ പാർട്ടി വിടുകയും ചെയ്തിരിക്കുകയാണ്.

മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീൽ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നു; മന്ത്രിയായി. മകൻ സുജയ്ക്ക് സീറ്റു വിട്ടു കൊടുക്കാത്തതാണ് ഇദ്ദേഹത്തെ ചൊടിപ്പിച്ചത്. ജാർഖണ്ഡിൽ പിസിസി പ്രസിഡന്റ് അജോയ് കുമാർ രണ്ടാഴ്ച മുൻപു രാജിവച്ചു. ഇതിലും ഭേദം ക്രിമിനലുകളാണ് എന്നു സഹപ്രവർത്തകരെ വിശേഷിപ്പിച്ച ശേഷമാണ് അദ്ദേഹം പടിയിറങ്ങിയത്.

ഹരിയാനയിലും സ്ഥിതി വ്യത്യസ്തമല്ല. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയും പിസിസി പ്രസിഡന്റ് അശോക് തൻവറും തമ്മിൽ പരസ്യ യുദ്ധം. തന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടണമെന്നും അല്ലാത്തപക്ഷം കോൺഗ്രസ് വിടുമെന്നും സൂചിപ്പിച്ച് ഹൂഡ രംഗത്തുണ്ട്. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തുന്ന ഹൂഡയെ ആവശ്യമില്ലെന്ന നിലപാടിലാണു തൻവർ. കഴിഞ്ഞ ദിവസം ഹൂഡ നടത്തിയ റാലിയിൽ നിന്നു തൻവർ വിട്ടുനിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button